പട്ടണക്കാട് മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഡി.സി.സി നേതൃത്വം ഇടപെടുന്നു
തുറവൂര്‍: പട്ടണക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസിനുള്ളിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഡി.സി.സി.നേതൃത്വം ഇടപെടുന്നു.
ഇവിടത്തെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കെ.പി.സി.സി. നിര്‍വാഹ സമിതിയംഗം സി.കെ.ഷാജി മോഹന്‍, വയലാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോണിതച്ചാറ എന്നിവരെയാണ് കമ്മീഷനായി നിയോഗിച്ചിരിക്കുന്നത്.
തര്‍ക്കങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണുമെന്ന് ഡി.സി.സി.പ്രസിഡന്റ് എം ലിജു പറഞ്ഞു. പട്ടണക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയില്‍ കുറെ നാളുകളായി നീറി പുകഞ്ഞു നിന്നിരുന്ന തര്‍ക്കങ്ങള്‍ കഴിഞ്ഞ ദിവസമാണ് പൊട്ടിത്തെറിയിലേക്കെത്തിയത്. പട്ടണക്കാട് സര്‍വീസ് സഹകരണ ബാങ്കിലെ തിരഞ്ഞെടുപ്പിലെ പാനല്‍ നിര്‍ണയമാണ് പൊട്ടിത്തെറിക്ക് കാരണമായത്.
എ.വിഭാഗത്തെ ഒതുക്കി ഐ.വിഭാഗത്തിന് മാത്രമായിട്ട് പാനല്‍ മത്സരത്തിനൊരുങ്ങിയതാണ് വിഭാഗിയത രൂക്ഷമാകാന്‍ കാരണം.
ഒരു വിഭാഗം പ്രത്യേക സമ്മേളനം നടത്തി സമാന്തര മണ്ഡലം കമ്മിറ്റിക്ക് രൂപം നല്‍കി. ഏക പക്ഷിയ നിലപാടുകള്‍ മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ അടിത്തറയിളക്കുകയാണെന്നാണ് സി.ആര്‍.സതീശന്‍ പ്രസിഡന്റായുള്ള സമാന്തര വിഭാഗത്തിന്റെ വിമര്‍ശനം. എന്നാല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി എതിരാളികള്‍ക്ക് സഹായകരമാ യനിലപാടുകളെടുക്കുന്നവരാണ് സമാന്തര കമ്മിറ്റിയെന്ന പേരില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പട്ടണക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.കെ.ജയപാല്‍ പറഞ്ഞു. വിഷയങ്ങള്‍ പഠിക്കാന്‍ കമ്മീഷനെ നിയോഗിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതു ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകുമെന്ന് ഡി.സി.സി.നേതൃത്വം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."