HOME
DETAILS
MAL
സൗദി-ബഹ്റൈന്‍ പെട്രോള്‍ എബി-4 പുതിയ പൈപ്പ് ലൈന്‍ രാജ്യത്തിന് സമര്‍പ്പിച്ചു
backup
November 29 2018 | 10:11 AM
#ഉബൈദുല്ല റഹ്മാനി
മനാമ: ബഹ്റൈന്റെ ദീര്‍ഘകാല സ്വപ്ന പദ്ധതിയും സൗദി-ബഹ്റൈന്‍ രാഷ്ട്രങ്ങള്‍ക്കിടയിലെ ഊര്‍ജ മുന്നേറ്റത്തിന് കുതിപ്പേകുന്നതുമായ എബി-4 പൈപ്പ് ലൈന്‍ രാജ്യത്തിന് സമര്‍പ്പിച്ചു.
ശെയ്ഖ് ഈസ വ്യോമകേന്ദ്രത്തില്‍ നടന്ന സമര്‍പ്പണ ചടങ്ങില്‍ ബഹ്റൈനില്‍ ഒൗദ്യോഗിക സന്ദര്‍ശനത്തിനെത്തിയ സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍അസീസിന്റെ സാന്നിധ്യത്തില്‍ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ഖലീഫയാണ് പൈപ്പ് ലൈന്‍ രാജ്യത്തിന് സമര്‍പ്പിച്ചത്.
കഴിഞ്ഞ 70 വര്‍ഷമായി സൗദിയും ബഹ്റൈനും തമ്മിലുള്ള സഹകരണത്തിന്റെ ഈടുറ്റ അടയാളമാണ് പൈപ്പ് ലൈന്‍ എന്ന് രാജാവ് ഉദ്ഘാടന സന്ദേശത്തില്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് അല്‍ഖലീഫ, കിരിടാവകാശിയും ഡെപ്യൂട്ടി സുപ്രീംകമാന്‍ഡറുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് അല്‍ഖലീഫ, ബഹ്റൈന്റെയും സൗദിയുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
എബി-4 എന്ന എണ്ണക്കുഴല്‍ സൗദിയിലെ അരാംകോയുടെ അബ്ഖൈക് പ്ലാന്റില്‍ നിന്നുമാണ് ആരംഭിക്കുന്നത്. ബഹ്റൈനിലെ ബാപ്കോ എണ്ണനിലയത്തിലാണ് ഇതിന്റെ ലാസ്റ്റ് പോയിന്റ്.
സൗദി ദേശീയ എണ്ണക്കമ്പനിയായ സൗദി അറാംകൊയും ബഹ്റൈന്‍ പെട്രോളിയം കമ്പനിയായ ബാപ്കോയും ചേര്‍ന്നാണ് പുതിയ പൈപ്പ്ലൈന് യാഥാര്‍ഥ്യമാക്കിയത്.
നിലവില്‍ പ്രതിദിനം 2,20,000 ബാരല്‍ എണ്ണ ഈ പൈപ്പ്ലൈന് വഴി ലക്ഷ്യസ്ഥാനത്ത് എത്തിക്കും. പ്രതിദിനം പരമാവധി 3,50,000 ബാരല്‍ എണ്ണം നീക്കം ചെയ്യുന്നതിന് പൈപ്പ്ലൈന് ശേഷിയുണ്ട്. സൗദിയിലെ ബഖീഖ് എണ്ണ വ്യവസായ കേന്ദ്രത്തില്‍നിന്ന് ബഹ്റൈനിലെ ബാപ്കോ റിഫൈനറിയിലേക്ക് 110 കിലോമീറ്റര്‍ നീളത്തിലാണ് പുതിയ പൈപ്പ്ലൈന് സ്ഥാപിച്ചിരിക്കുന്നത്.
ബഹ്റൈനില്‍ എണ്ണ വ്യവസായത്തിന്റെ ചരിത്രം വ്യക്തമാക്കുന്ന എക്സിബിഷന് ഉദ്ഘാടന ചടങ്ങിനുശേഷം ബഹ്റൈന്‍ രാജാവും സൗദി കിരീടാവകാശിയും സന്ദര്‍ശിച്ചു. ഇതിനു ശേഷം സൗദി കീരീടാവകാശി സൗദിയിലേക്ക് മടങ്ങി. കിരീടാവകാശിയുടെ സന്ദര്‍ശനത്തിനിടെ ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാവുന്ന നിരവധി വിഷയങ്ങളിലുള്ള സഹകരണത്തിനായി ഉന്നത തല ചര്‍ച്ചകള്‍ നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."