കേരളത്തില്‍ ബി.ജെ.പിയും സി.പി.എമ്മും കൊമ്പ് കോര്‍ക്കുന്നു: ഉമ്മന്‍ ചാണ്ടി
കൊട്ടിയം: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും കേരളം ഭരിക്കുന്ന സി.പി.എമ്മും ആയുധം എടുത്ത് പരസ്പരം പോരാടുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും ഇത് സമൂഹത്തിനാകെ തെറ്റായ പ്രവണതയാണ് നല്‍കുന്നതെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി .
ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മയ്യനാട് പഞ്ചായത്തിലെ 128, 129, 139 ബൂത്തുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്ന് പറയുന്നത് മരിക്കാനാണോ അതോ സാധനങ്ങള്‍ കിട്ടാതെ വീര്‍പ്പുമുട്ടിക്കാനാണോയെന്ന് പിണറായി വ്യക്തമാക്കണം. ജനങ്ങളെ മറന്നുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തി കൊണ്ടിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി കുതിച്ചുയര്‍ന്നിട്ടും സര്‍ക്കാര്‍ അത് അറിഞ്ഞമട്ട് കാണിക്കുന്നില്ല. കോണ്‍ഗ്രസ്സിന്റെ ശക്തി ജനങ്ങളാണെന്നും, യു.ഡി.എഫ് അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുകാലവും കൂട്ടുനിന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മയ്യനാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉമയനല്ലൂര്‍ റാഫി, മേവറം നാസര്‍ എന്നിവരെ യും മുതിര്‍ന്ന കോണ്‍ഗ്രസ് അംഗങ്ങളെയും ചടങ്ങില്‍ ഉമ്മന്‍ ചാണ്ടി ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും കെ.പി.സി.സി സെക്രട്ടറി എ.ഷാനവാസ് ഖാന്‍ ചികിത്സാ ധനസഹായവും, ഡി.സി.സി വൈസ് പ്രസിഡന്റ് വിപിനചന്ദ്രന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും നടത്തി.
ഉമയനല്ലൂര്‍ റാഫി അധ്യക്ഷനായി. എം.നാസര്‍, വേണു, പ്രൊഫ. മേരീ ദാസന്‍, എന്‍.അഴകേശന്‍, അന്‍സാര്‍ അസീസ്, സൂരജ് രവി, ബേബിസണ്‍, ഡി.വി.ഷിബു, പ്രതാപവര്‍മ തമ്പാന്‍, നാസിമുദീന്‍ലബ്ബ മണിയംകുളം ബദറുദ്ദീന്‍ ആദിക്കാട് മധു, രാജന്‍ തട്ടാമല, ആനന്ദന്‍, ഉമയനല്ലൂര്‍ തുളസീധരന്‍, കെ.ബി ഷഹാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."