HOME
DETAILS

വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്‌റാഈലി കുടിയേറ്റകേന്ദ്രങ്ങളെ അംഗീകരിച്ച് യു.എസ്

  
backup
November 20 2019 | 06:11 AM

us-suppoert-west-bank-encroachment-792967-2
 
 
 
 
 
 
 
 
 
 
വാഷിങ്ടണ്‍: ഫലസ്തീനിലെ വെസ്റ്റ് ബാങ്കില്‍ അനധികൃതമായി ഇസ്‌റാഈല്‍ നിര്‍മിച്ച കുടിയേറ്റകേന്ദ്രങ്ങള്‍(സെറ്റില്‍മെന്റുകള്‍) നിയമവിരുദ്ധമല്ലെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് 40 വര്‍ഷമായി യു.എസ് പിന്തുടര്‍ന്നുവന്ന നിലപാടില്‍ നിന്നുള്ള നയംമാറ്റം പരസ്യമായി പ്രഖ്യാപിച്ചത്. വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികളെ പുറത്താക്കി ജൂതന്മാരെ കുടിയിരുത്തിയ ഇസ്‌റാഈലി നടപടി അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്നാണ് പോംപിയോ പറഞ്ഞത്.  
ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായും തര്‍ക്കപ്രദേശമായ ഗോലാന്‍ കുന്നുകളില്‍ ഇസ്‌റാഈലിനു പരമാധികാരമുള്ളതായും അംഗീകരിച്ച ട്രംപ് ഭരണകൂടം ഇവിടെയും യാഥാര്‍ഥ്യം അംഗീകരിച്ചിരിക്കുകയാണെന്ന് പോംപിയോ പറഞ്ഞു. 1967ലെ യുദ്ധത്തില്‍ അധിനിവേശപ്പെടുത്തിയ പ്രദേശങ്ങളിലേക്ക് ഇസ്‌റാഈല്‍ കുടിയേറ്റം വ്യാപിപ്പിക്കുന്നത് ഇസ്‌റാഈല്‍-ഫലസ്തീന്‍ പ്രശ്‌നത്തിലെ മുഖ്യ തടസ്സമാണെന്നായിരുന്നു നേരത്തെ യു.എസ് നിലപാട്. വെസ്റ്റ് ബാങ്കിനെ ഇസ്‌റാഈലിനോടു കൂട്ടിച്ചേര്‍ക്കുന്നതിനെ പിന്തുണച്ചിരുന്ന പ്രധാനമന്ത്രി നെതന്യാഹു രാഷ്ട്രീയമായ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിനു ശക്തിപകരാനാണോ ഈ പ്രഖ്യാപനമെന്ന ചോദ്യത്തോട് അല്ലെന്നായിരുന്നു പോംപിയോയുടെ മറുപടി. 
ഇസ്‌റാഈലിന് അനുകൂലമായ ട്രംപ് ഭരണകൂടത്തിന്റെ നടപടികളില്‍ അവസാനത്തേതാണിത്. ഇതോടെ മധ്യേഷ്യയില്‍ സമാധാനമുണ്ടാക്കാനുള്ള വിദേശരാജ്യങ്ങളുടെ ശ്രമത്തില്‍ യു.എസ് ഒറ്റപ്പെട്ടു. ജറൂസലമിനെ ഇസ്‌റാഈലി തലസ്ഥാനമായി അംഗീകരിച്ച ട്രംപ് ഭരണകൂടം യു.എസ് എംബസി അങ്ങോട്ടു മാറ്റാനും ധൈര്യംകാണിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സിയായ യു.എന്‍ റിലീഫ് ആന്റ് വര്‍ക്‌സ് ഏജന്‍സിക്കുള്ള സാമ്പത്തികസഹായങ്ങള്‍ യു.എസ് നിര്‍ത്തുകയും ചെയ്തു. 
1967ലെ യുദ്ധത്തിനുശേഷം ഏഴു ലക്ഷത്തിലധികം ജൂതകുടിയേറ്റക്കാരെ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറൂസലമിലും കുടിയിരുത്തി. ഇവ ഭാവി ഫലസ്തീന്‍ രാജ്യത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളാണ്. ഇവിടെ 30 ലക്ഷത്തോളം ഫലസ്തീനികള്‍ താമസിക്കുന്നുണ്ട്. 
ഇവിടെയുള്ള കുടിയേറ്റകേന്ദ്രങ്ങളെ കാര്‍ട്ടര്‍ ഭരണകൂടം നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നുവന്ന യു.എസ് ഭരണകൂടങ്ങളും വെസ്റ്റ്ബാങ്കില്‍ പുതിയ സെറ്റില്‍മെന്റുകള്‍ നിര്‍മിക്കുന്നത് സമാധാനശ്രമങ്ങളെ ബാധിക്കുമെന്ന് പറഞ്ഞു. സെറ്റില്‍മെന്റുകള്‍ നിയമപരമല്ലെന്നു പറഞ്ഞ ബരാക് ഒബാമ അവയെ നിയമവിരുദ്ധമെന്നു പറയുന്ന യു.എന്‍ പ്രമേയത്തെ വീറ്റോ ചെയ്യുന്നത് തടഞ്ഞ ഏക യു.എസ് പ്രസിഡന്റായിരുന്നു. സെറ്റില്‍മെന്റുകള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് നിരക്കാത്തതാണെന്നും ഒബാമ ഭരണകൂടം പറഞ്ഞിരുന്നു. ഇസ്‌റാഈലിന്റെ നിയമങ്ങളനുസരിച്ചും കുടിയേറ്റകേന്ദ്രങ്ങള്‍ വ്യാപിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് അന്നത്തെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഒരു പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇസ്‌റാഈലി സെറ്റില്‍മെന്റുകള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കു വിരുദ്ധമാണെന്നും നാലാം ജനീവ കണ്‍വന്‍ഷനെ അത് ലംഘിച്ചതായും യു.എന്‍ പ്രമേയങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ എല്ലാം യു.എസ് വീറ്റോ ചെയ്യുകയായിരുന്നു. 
റൊണാള്‍ഡ് റീഗന്റെ ഭരണകാലത്തെ നയത്തിലേക്ക് ട്രംപ് ഭരണകൂടം മടങ്ങുകയാണെന്ന് പോംപിയോ പറഞ്ഞു. 1981ല്‍ ഒരു അഭിമുഖത്തില്‍ സെറ്റില്‍മെന്റുകള്‍ നിയമവിരുദ്ധമല്ലെന്ന് റീഗന്‍ പറഞ്ഞിരുന്നു. 
യു.എസിന്റെ നയംമാറ്റത്തെ നെതന്യാഹു പ്രശംസിച്ചപ്പോള്‍ ഫലസ്തീനികളും ഇസ്‌റാഈലി പാര്‍ലമെന്റിലെ അറബ് പാര്‍ട്ടി അംഗങ്ങളും ശക്തമായി വിമര്‍ശിച്ചു. അധിനിവേശപ്പെടുത്തിയ ഭൂമിയിലാണ് സെറ്റില്‍മെന്റുകള്‍ നിര്‍മിച്ചതെന്ന യാഥാര്‍ഥ്യം ഇല്ലാതാക്കാന്‍ ഒരു വിദേശകാര്യമന്ത്രിക്കും കഴിയില്ലെന്ന് നെസറ്റിലെ ഇസ്‌റാഈലി-അറബ് അംഗങ്ങളുടെ നേതാവ് അയ്മന്‍ ഒഡേ പറഞ്ഞു. അവിടെ ഒരുനാളില്‍ സ്വതന്ത്ര ഫലസ്തീന്‍ രാജ്യം നിലവില്‍വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
പോംപിയോയുടെ പ്രഖ്യാപനത്തെ അപലപിച്ച ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് നബീല്‍ അബൂ റദേന സെറ്റില്‍മെന്റുകള്‍ നിയമവിരുദ്ധമാണെന്ന് പറഞ്ഞു. ഭാവിയിലെ സമാധാനശ്രമങ്ങള്‍ക്ക് എന്തെങ്കിലും സംഭാവന യു.എസ് നല്‍കുമെന്ന വിശ്വാസം നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു. യു.എസിന്റെ നയംമാറ്റം അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ജോര്‍ദാന്‍ വിദേശകാര്യമന്ത്രി അയ്മന്‍ സഫാദി മുന്നറിയിപ്പു നല്‍കി. അതേസമയം യു.എസ് ചരിത്രപരമായ ഒരു തെറ്റു തിരുത്തിയെന്നാണ് നെതന്യാഹു പ്രതികരിച്ചത്. 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  4 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  5 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  5 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  5 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  6 hours ago