ചുമര്‍ ചിത്രകലയില്‍ പിതാവിന്റെ പാതയില്‍ അഭിയും
ആനക്കര : അഭിയെന്ന ചുമര്‍ചിത്രകാരനെ ഒരു പക്ഷെ നാടും നാട്ടുകാരും അറിഞ്ഞിരിക്കില്ല, അഭിയുടെ കരവിരുത് പതിഞ്ഞ ചുമര്‍ചിത്രകലകള്‍ കണ്ട് പലരും ചോദിക്കാറുണ്ട് ആരാണ് ചിത്രങ്ങള്‍ വരച്ചത്. പതിനഞ്ച് വര്‍ഷത്തിനിടയില്‍ കേരളത്തിന് അകത്തും പുറത്തുമായി ആയിരക്കണക്കിന് ചുമര്‍ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി അഭി എന്ന ഈ ചുമര്‍ചിത്രകലാകാരന്‍ ചാലിശ്ശേരി കൊല്ലഴി ഫിലിംസിറ്റിയില്‍ അപ്പുണ്ണിയുടെയും മീനാക്ഷിയുടെയും മകനാണ് അഭി.
കൈവിരലുകളുടെ ചലനം ഓരോ നിമിഷവും ചിത്രമായി മാറും കലകളുടേയും രചനകളിലൂടെയും നീക്കുപോക്കുകള്‍ കാണാന്‍ കുട്ടിക്കാലം മുതല്‍ക്കെ കൂട്ടുകാര്‍ വട്ടം കൂടുമായിരുന്നു, ചിത്രകാരനായിരുന്ന പിതാവ് അപ്പുണ്ണിയുടെ ശിഷ്യണത്തിലൂടെയിരുന്നു. കലാരംഗത്തേക്കുളള കടന്ന് വരവ്, ചാലിശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറിസ്‌കൂള്‍ പഠനകാലയളവില്‍ തന്നെ നിരവധി ചിത്രരചന മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിരുന്നതുകൊണ്ട് സഹപാഠികള്‍ക്കും പഠനത്തില്‍ ഒട്ടും പിറകില്ലാത്തത് അധ്യാപകര്‍ക്കും അഭി പ്രിയപ്പെട്ടവനായി. ഹയര്‍സെക്കന്‍ഡറിവിദ്യഭ്യാസത്തിന് ശേഷം തന്റെ ലക്ഷ്യം അറിയപ്പെടുന്ന കലാകാരനാവുകയെന്നതിനാല്‍ തന്നെ ഗുരുവായൂര്‍ദേവസ്വം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂറല്‍ പെയിന്റിംഗില്‍ നിന്നും അഞ്ച് വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ്തിരഞ്ഞെടുത്തു, ഇവിടെ നിന്നും ഫസ്റ്റ് ക്ലാസോടെ പാസായ ഇദ്ദേഹം തന്റെ ജീവിതംമ്യൂറല്‍ പെയിന്റിംഗിനായി മാറ്റി വയ്ക്കുകയായിരുന്നു. പഠനകാലത്തു തന്നെ തന്റെ കലാരംഗം ചുമര്‍ചിത്രകലകള്‍ക്ക് മാത്രമായി മാറ്റിവച്ചതോടെ നിരവധി അവസരങ്ങള്‍ അഭിയെത്തേടിയെത്തി.
15വര്‍ഷം പിന്നിട്ടപ്പോള്‍അഭി പ്രഫഷണല്‍ മ്യൂറല്‍ ഡിസൈനറായിമാറി. മ്യൂറല്‍ പെയിന്റിംധ് കൂടാതെ രാജസ്ഥാന്‍ പെയിന്റിംഗ്, പോട്ട് പെയിന്റിംധഗ്, ത്രീ ഡി ആര്‍ട്ട്, ഗ്രാഫ്റ്റിആര്‍ട്ട്, റിലീഫ് എന്നീ വര്‍ക്കുകളുംചെയ്തുവരുന്നു. നിരവധി സിനിമകള്‍ക്കായും അഭി ചിത്രം വരച്ചിട്ടുണ്ട്. നോട്ട്ബുക്ക്, ശിവം, അനന്തഭദ്രം, പ്രേമാഞ്ജലി തുടങ്ങിവയാണ്ചിലത്, അഭിയുടെ സഹോദരന്‍ അജയന്‍ ചാലിശ്ശേരി അറിയപ്പെടുന്ന സിനിമാ കലാസംവിധായകന്‍ കൂടിയാണ്. ചിത്രകാരനായിരുന്ന പിതാവിന്റെ ശിഷ്യണത്തില്‍ നിന്നാണ്അഭിയുടെയും സഹോദരന്റേയും കലാരംഗത്തേക്കുളള കടന്ന് വരവ്.മ്യൂറല്‍ പെയ്ന്റിംഗ്‌രംഗത്ത് പതിനഞ്ച് വര്‍ഷം പിന്നിടുന്ന ഇദ്ദേഹത്തിന്റെ ശിഷ്യണത്തില്‍നിരവധി കുട്ടികള്‍ ഈ രംഗത്തേക്ക് കടന്ന് വരുന്നുണ്ട്, പ്രധാനാമായുംമ്യൂറല്‍ പെയിന്റിംങിന് ഉപയോഗിക്കുന്ന അഞ്ച് വര്‍ണ്ണങ്ങളെകുറിച്ചുളള ക്ലാസുകള്‍ക്കാണ്ഏറ്റവുംകൂടുതല്‍ വിദ്യാര്‍ത്ഥികളെത്തുന്നത്.
മ്യൂറല്‍ പെയിന്റിംങിന് പുറമെ മോഡേണ്‍ ആര്‍ട്ടുംമ്യൂറല്‍ പെയിന്റിങ്ങും മിക്‌സ്‌ചെയ്തിട്ടുളള പുതിയതരം ഫ്യൂഷന്‍ പെയിന്റിംങ്ങുമാണ് അഭിയുടെചിത്രങ്ങളില്‍ ആകര്‍ഷകമാക്കുന്നത് എന്ന ഖ്യാധി പരന്നതോടെ അത്തരംചിത്രങ്ങള്‍ കൂടുതല്‍ വരക്കാന്‍ കാരണമായതായും അഭി പറയുന്നു. ചുമര്‍ചിത്രകലയില്‍ഹിന്ദു പുരാണചിത്രങ്ങള്‍ക്ക് പുറമേ, ക്രിസ്തീയ വിഷയങ്ങളും, സമകാലീന സംഭവങ്ങളുംവിഷയമാക്കി പരീക്ഷണ ചിത്രങ്ങളും വരയ്ക്കാറുണ്ട്, കൊല്ലം ആദിത്ത്യപുരം ക്ഷേത്രം, മാവൂര്‍ പിഷാരിക്കാവ്, ചാലിശ്ശേരിമുലയംപറമ്പത്ത് കാവ് എന്നിവിടങ്ങളിലുംഈ യുവാവിന്റെ കരവിരുത് പതിഞ്ഞിട്ടുണ്ട്.
നാട്ടുകാരുടെ ആവശ്യപ്രകാരം നാട്ടമ്പലമായ കുളത്താണി ക്ഷേത്രത്തിന്റെ ശ്രീകോവലില്‍ പഞ്ചവര്‍ണ്ണസിദ്ധാന്തപ്രകാരം 45 ദിവത്തോളം പണിപ്പെട്ട് പ്രതിഫലേശ്ചകൂടാതെ തന്നെ ചുമര്‍ചിത്രങ്ങള്‍ വരച്ച് നല്‍കി. കൂടാതെ പി.കെ.ദാസ്‌ഹോസ്പിറ്റലില്‍ ചെയ്ത കേരളീയ കലകള്‍ അഭിയുടെ ജനശ്രദ്ധയാകര്‍ഷിച്ച ഏറ്റവും വലിയവര്‍ക്കുകളില്‍ ഒന്നായിരുന്നു. വിശിവകുടുംബം,നൃത്തഗണപതി, കൃഷ്ണലീല, ആനന്ദനടനം, ജലദേവതകള്‍ എന്നിവയാണ് ഏറ്റവും വലിയ പ്രശംസകള്‍ പിടിച്ച് പറ്റിയ ചിത്രങ്ങള്‍. സംസ്ഥാനത്തിന് പുറമെ മുംബൈ, ബാഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ എക്‌സ്ബിഷനും ഇന്ത്യയ്ക്ക് പുറത്ത് ബഹ്‌റൈ,ദുബായ്,ഫ്രാന്‍സ്,ജര്‍മ്മനി,ആസ്‌ട്രേലിയ എന്നിവിടങ്ങളിലുംചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് അവിടെയും നിരവധി ശിഷ്യന്‍മാര്‍ അഭിക്ക് ഉണ്ടായി.
ഡര്‍ബാര്‍ഹാള്‍, മലബാര്‍ മഹോത്സവം ഗ്രൂപ്പ് എക്‌സിബിഷന്‍, എക്‌സ്ബിഷന്‍ ഇന്‍ പൊന്നാനി എം.ഇ.എസ്‌കോളജ്, ശില്‍പ്പചിത്ര സ്റ്റേറ്റ് ക്യാംപ്, സൂര്യാ ഫെസ്റ്റിവല്‍, ക്യാമ്പ് ഇന്‍ വില്‍ഡ്‌ലൈഫ് സെന്റര്‍മൂന്നാര്‍, ദ്രവീഡിയ സൗത്ത് ഇന്ത്യന്‍ ക്യാംപ് ലളിത കലാ അക്കാദമി എന്നിവയിലും ഭാവാക്താവായിട്ടുണ്ട്, ഭാര്യ സുപ്രിയ ജാസ്മിന്‍, മക്കള്‍ ആര്യന്‍,സൂര്യന്‍ എന്നിവരും കൂട്ടായികൂടെയുണ്ട്.ബാഗ്ലൂരില്‍ നടക്കാന്‍ പോകുന്ന സോളോ എക്‌സ്ബിഷനും രേഖാഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ യു.എ.ഇ ലേക്കുളള മ്യൂറല്‍ പെയിന്റിംങ്ങിനായുളള തയ്യാറെടുപ്പിലാണ് അഭി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."