ഒരുമ ഒരുമനയൂര്‍ പ്രവാസികൂട്ടായ്മയുടെ മാനവ മൈത്രി സംഗമം ഓഗസ്റ്റ് ഒന്നിന്
ചാവക്കാട്: ഒരുമ ഒരുമനയൂര്‍ പ്രവാസി കൂട്ടായ്മയുടെ മാനവമൈത്രി സംഗമം ആഗസ്റ്റ് ഒന്നിന് പ്രഭാഷകന്‍ അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികളായ ഒരുമ സെട്രല്‍ കമ്മിറ്റി പ്രസിഡന്റ് റസാഖ് ഒരുമനയൂര്‍, വൈസ് പ്രസിഡന്റ് പി. അബ്ദുല്‍ ഗഫൂര്‍, ലോക്കല്‍ കമ്മിറ്റി പ്രസിഡന്റ് പി.എം താഹിര്‍, സെക്രട്ടറി പി.വാസു, മുന്‍ ദുബൈ പ്രസിഡന്റ് പി. മുസദ്ധിഖ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 9.30 നാണ് പരിപാടി ആരംഭിക്കുക. ത്യശൂര്‍ റൂറല്‍ പൊലിസ് മേധാവി എന്‍. വിജയകുമാര്‍, ഡോ: സ്വാമി ആത്മാനന്ദതീര്‍തഥ, ഫാദര്‍ ജേക്കബ് മഞ്ഞലി തുടങ്ങിയവര്‍ മുഖ്യപ്രഭാഷകരാണ്.
16 വര്‍ഷം മുമ്പ് യു.എ.ഇ കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ച ഒരുമനയൂര്‍ പഞ്ചായത്തിലെ പ്രവാസി കൂട്ടായ്മയാണ് 'ഒരുമ ഒരുമനയൂര്‍' ജീവകാരുണ്യ രംഗത്ത് കോടികണക്കിനു രൂപയുടെ പ്രവര്‍ത്തനങ്ങളാണ് നടത്തിവന്നത്. രാഷ്ട്രീയ ജാതിമതചിന്തകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ ആയിരത്തോളം മെമ്പര്‍മാര്‍ ഇന്ന് ഒരുമക്ക് യു.എ.ഇ ലുണ്ടെന്ന് പ്രസിഡന്റ് റസാഖ് ഒരുമനയൂര്‍ പറഞ്ഞു. സെട്രല്‍ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.മത സൗഹാര്‍ദവും, മാനവ ഐക്യവും ഊട്ടി ഉറപ്പിക്കുകയെന്നലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് മാനവ മൈത്രി സംഗമം സംഘടിപ്പിച്ചിട്ടുള്ളത്. വിദ്യാര്‍ഥികളിലും, യുവതലമുറയിലും, ലഹരി ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലഹരികെതിരെ ശക്തമായ പ്രചരണ പരിപാടികള്‍ക്കാണ് ഒരുമ രംഗത്തിറങ്ങിയിട്ടുള്ളത്. റൂറല്‍ പൊലിസ് മേധാവി വിജയന്‍ ലഹരിവിരുദ്ധ പ്രതിജ്ഞയ്ക്ക് നേത്യത്വം നല്‍കും.
രാഷ്ട്രീയ പ്രമുഖര്‍,ജന പ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക ്ര്രപവര്‍ത്തകരും സംബന്ധിക്കും. വ്യദ്ധ സദനങ്ങള്‍കെതിരെയുള്ള പ്രതിജ്ഞ, മൂപ്പില്‍ അബ്ദുല്‍ നാസര്‍ സ്മാരക വിദ്യഭ്യാസ അവാര്‍ഡ് ദാനവും ചടങ്ങില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."