HOME
DETAILS

വൃക്കകള്‍ തകരാറിലായ വീട്ടമ്മയ്ക്ക് പട്ടിണി; കുടുംബത്തിന്റെ വാസം ആശുപത്രിയില്‍

  
backup
August 07 2016 | 21:08 PM

%e0%b4%b5%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b4%be%e0%b4%af-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d


കട്ടപ്പന:  തല ചായ്ക്കാനൊരു കൂരപോലുമില്ലാത്ത രാജുവിനും ഭാര്യ വിജയമ്മയ്ക്കും ജീവിതം അഗ്‌നിപരീക്ഷണമാവുകയാണ്. ഇരുവൃക്കകളും ഗുരുതരമായി തകരാറിലായ വിജയമ്മയുടെ ജീവന്‍ കാരുണ്യമുള്ളവരുടെ സഹായഹസ്തത്തിനായി കേഴുമ്പോള്‍, ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാതെ രാജു ജീവിതത്തിനു മുമ്പില്‍ പകച്ചു നില്‍ക്കുകയാണ്. കട്ടപ്പന കല്ലുകുന്നില്‍ താമസിച്ചിരുന്ന കാഞ്ഞിരക്കാട്ട് രാജുവിനാണ് ഭാര്യയുടെ രോഗം അനിശ്ചിതമായ ജീവിതസാഹചര്യമൊരുക്കിയിരിക്കുന്നത്. ആകെയുണ്ടായിരുന്ന മൂന്നു സെന്റ് സ്ഥലവും ചെറിയ വീടും വിറ്റ് ഭാര്യയെ ചികിത്സിച്ചിട്ടും ഫലമില്ലാതെ വന്നതോടെ, ഇപ്പോള്‍ ആശുപത്രിയാണ് ഇവരുടെ വാസസ്ഥലം.
മേസ്തിരിപ്പണിക്കാരനായ രാജുവിന്റെ ഭാര്യ വിജയമ്മ(48)യുടെ രണ്ട് വൃക്കകളും തകരാറിലാണെന്ന് ആറ് മാസം മുമ്പാണ് കണ്ടെത്തിയത്. ശരീരമാസകലം നീരുവന്ന് വീര്‍ത്തതിനെ തുടര്‍ന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് രോഗവിവരം അറിയുന്നത്. വിദ്യാഭ്യാസവും ലോകപരിചയവും കുറവുള്ള വീട്ടമ്മയാണ് വിജയമ്മ. അതുകൊണ്ടുതന്നെ ശരീരത്തിനുണ്ടായ മാറ്റങ്ങള്‍ ആദ്യഘട്ടത്തിലൊന്നും മനസിലാക്കാനോ, ഡോക്ടറുടെ സഹായം തേടാനോ കഴിഞ്ഞില്ല. നേരത്തെ കൂലിപ്പണിക്കു പോയി വിജയമ്മയും തന്നാലാകുന്ന സഹായം കുടുംബത്തിന് നല്‍കിയിരുന്നു.
ഏകമകളെ നിര്‍ധന കുടുംബത്തിലാണ് വിവാഹം കഴിച്ചയച്ചത്. നാലര വര്‍ഷം മുമ്പ് ശാരീരികാസ്വസ്ഥതകളെ തുടര്‍ന്നു വിജയമ്മയെ കട്ടപ്പനയിലെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഹൃദയത്തിന് തകരാറുണ്ടെന്നു വ്യക്തമായി. വാല്‍വുകള്‍ക്ക് ഗുരുതരമായ കുഴപ്പമുണ്ടെന്നു മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ കണ്ടെത്തുകയും ശസ്ത്രക്രിയയ്ക്കു നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്നാണ് വീട് വിറ്റ് ശസ്ത്രക്രിയ നടത്തിയത്. ചെറിയൊരു വാടക വീട്ടിലേക്ക് താമസം മാറ്റി. പിന്നീട് വിജയമ്മയ്ക്ക് ഡോക്ടര്‍മാര്‍ സ്ഥിരം വിശ്രമം നിര്‍ദേശിച്ചു. രാജുവിന്റെ ജോലിയില്‍നിന്നു കിട്ടുന്ന പണം ഭക്ഷണത്തിനും വീട്ടുവാടകയ്ക്കും മരുന്നിനും കൂടി തികയാതായി.
ഇതിനിടെയാണ് ഇടിത്തീ പോലെ വൃക്കരോഗം ഇവരുടെ കുടുംബത്തിലേക്ക് കടന്നു വന്നത്. പരസഹായമില്ലാതെ കിടക്കയില്‍നിന്നെഴുനേല്‍ക്കാന്‍ പോലുമാകാത്ത സ്ഥിതിയിലാണ് ഇപ്പോള്‍ വിജയമ്മ. പല ദിവസങ്ങളിലും അര്‍ധപട്ടിണിയിലാണ് ഇവര്‍ ആശുപത്രിയില്‍ കഴിച്ചുകൂട്ടുന്നത്. ആരെങ്കിലും മുന്‍കൈയെടുത്ത് ഇവരുടെ ചികിത്സയ്ക്ക് സഹായത്തിനെത്തുമെന്ന പ്രതീക്ഷ മാത്രമാണ് രാജുവിനെ നയിക്കുന്നത്. വിജയമ്മ രാജ് എന്ന പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കട്ടപ്പന ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 31737416003. ഐഎഫ്എസ്‌സി കോഡ്: എസ്ബിഐഎന്‍0005560.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  21 minutes ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  an hour ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  3 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  4 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  4 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  5 hours ago