HOME
DETAILS

സിറിയയിലെ ഇറാന്‍ കേന്ദ്രങ്ങളില്‍ ഇസ്‌റാഈല്‍ ആക്രമണം; രണ്ടു മരണം

  
backup
November 21 2019 | 04:11 AM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0

 

ദമസ്‌കസ്: രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന ഇസ്‌റാഈലില്‍ ഗസയിലെ കുരുതിക്കു പിന്നാലെ സിറിയയിലും ആക്രമണം നടത്തി. രണ്ടുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായി സിറിയന്‍ ദേശീയ മാധ്യമം സന അറിയിച്ചു. ഇസ്‌റാഈലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതിനു പ്രതികാരമായി സിറിയയിലെ ഇറാന്റെയും സിറിയന്‍ ഭരണകൂടത്തിന്റെയും സൈനികകേന്ദ്രങ്ങളെ ആക്രമിച്ചതായി ഇസ്‌റാഈലും വെളിപ്പെടുത്തി.
ഇന്നലെ പുലര്‍ച്ചെയായിരുന്നു ആക്രമണം. സാസ നഗരത്തിലെ ഒരു വീട് തകരുകയും സമീപത്തെ കെട്ടിടങ്ങള്‍ക്ക് കേടുപാടു പറ്റുകയും ചെയ്തു. അതേസമയം ദമസ്‌കസിനു നേരെ വന്ന മിസൈലുകളില്‍ ഭൂരിഭാഗവും സിറിയന്‍ സേന തകര്‍ത്തതായി സൈനികകേന്ദ്രങ്ങള്‍ അറിയിച്ചു. ആക്രമണത്തില്‍ ഇസ്‌റാഈലി യുദ്ധവിമാനങ്ങളും പങ്കെടുത്തു. ഇറാന്‍ വിപ്ലവഗാര്‍ഡിന്റെ ഖുദ്‌സ് സേനയുടെ കേന്ദ്രങ്ങളെ യുദ്ധവിമാനങ്ങളുപയോഗിച്ച് ആക്രമിച്ചതായി ഇസ്‌റാഈലി സൈനികവക്താവ് അവിച്ചെ അഡ്രയി പറഞ്ഞു. മിസൈല്‍ ആയുധകേന്ദ്രങ്ങളെയും ലക്ഷ്യംവച്ചു. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ലക്ക് നൂതന ആയുധങ്ങള്‍ ലഭിക്കുന്നത് തടയാനായി നൂറിലേറെ ആക്രമണം സിറിയയില്‍ നടത്തിയിട്ടുണ്ട്- വക്താവ് കൂട്ടിച്ചേര്‍ത്തു.
സിറിയയില്‍ നിന്നു വന്ന നാലു റോക്കറ്റുകളെ പ്രതിരോധ സംവിധാനം വീഴ്ത്തിയതായും സിറിയയിലെ ഇറാന്‍ കേന്ദ്രങ്ങളെ ആവശ്യമുള്ള അത്രയുംകാലം തുടര്‍ന്നും ആക്രമിക്കുമെന്നും ഇസ്‌റാഈല്‍ സൈന്യം അറിയിച്ചു. അതേസമയം ഇസ്‌റാഈല്‍ സേന സിറിയന്‍ സൈനികകേന്ദ്രങ്ങളെ ആക്രമിക്കുന്നത് അപൂര്‍വമാണെന്നും ഇതുവരെ ഇറാന്റെയോ ഇറാന്‍ സഖ്യത്തിലുള്ളവരുടെയോ കേന്ദ്രങ്ങളെയാണ് ആക്രമിച്ചിരുന്നതെന്നും അല്‍ജസീറ റിപ്പോര്‍ട്ടര്‍ പറഞ്ഞു.
ആക്രമണത്തെ കുറിച്ച് ഇറാന്‍ പ്രതികരിച്ചിട്ടില്ലെങ്കിലും സിറിയന്‍ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന റഷ്യ ഇസ്‌റാഈലിന്റെ ആക്രമണത്തെ അപലപിച്ചു. ഇത് തെറ്റായ നീക്കമാണെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ക്കു വിരുദ്ധമാണെന്നും റഷ്യന്‍ ഉപവിദേശകാര്യമന്ത്രി മിഖായേല്‍ ബോഗ്ദനോവ് പറഞ്ഞു.
അതേസമയം രാഷ്ട്രീയ അനിശ്ചിതാവസ്ഥ മറികടക്കാനും മറ്റു പാര്‍ട്ടികളുടെ പിന്തുണ നേടുന്നതിനും വേണ്ടിയാണ് നെതന്യാഹു ഗസയിലും സിറിയയിലും ആക്രമണം നടത്തുന്നതെന്ന് ആരോപണമുണ്ട്. ഗസയിലെ ആക്രമണത്തെ നെതന്യാഹുവിന്റെ മുഖ്യ എതിരാളിയായ ബെന്നി ഗാന്റ്‌സും സ്വാഗതം ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago