നവോത്ഥാനത്തിന്റെ പേരില്‍ രാഷ്ട്രീയ അജന്‍ഡ: പാച്ചേനി
കണ്ണൂര്‍: ശബരിലയില്‍ സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും നവോത്ഥാനത്തിന്റെ പേരില്‍ രാഷ്ട്രീയ അജന്‍ഡ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി. കേരള ഗസറ്റഡ് ഓഫിസേഴ്‌സ് യൂനിയന്റെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ജീവിത സാഹചര്യത്തെ പോലും മാറ്റിമറിച്ച സത്യഗ്രഹങ്ങള്‍ക്കുമേല്‍ അവകാശവാദം ഉന്നയിക്കുന്ന സി.പി.എം നിലപാട് അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും പാച്ചേനി പറഞ്ഞു. സി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ശ്രീഹരി മിത്രന്‍, കെ. പ്രമോദ്, ഡോ. കെ.വി ഫിലോമിന, മുഹമ്മദ് ഷമ്മാസ്, വി. ശശീന്ദ്രന്‍, എന്‍. പ്രദീപ്, കെ. ഷജില്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനം കെ.ജി.ഒ.യു സംസ്ഥാന പ്രസിഡന്റ് എസ്. അജയന്‍ ഉദ്ഘാടനം ചെയ്തു. ഡോ. മനോജ് ജോണ്‍സണ്‍, വി.എം ശ്രീകാന്ത്, സി.എം ഗോപിനാഥന്‍ സംബന്ധിച്ചു. സര്‍വിസില്‍നിന്ന് വിരമിച്ച വി. ശശീന്ദ്രന്‍, എന്‍. പ്രദീപ് കുമാര്‍, കെ.സി ഡൊമനിക്, ടി. ദിനേശ്, സുമിത്രന്‍, ശങ്കരന്‍, ജയരാജന്‍, തനുജ, അനില്‍ കുമാര്‍ എന്നിവര്‍ക്കു യാത്രയയപ്പും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."