'നിയാര്‍ക്' കെട്ടിട ശിലാസ്ഥാപനം
കൊയിലാണ്ടി: നെസ്റ്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ കീഴില്‍ പന്തലായനി അരീക്കുന്നില് നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു.
ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പരിചരണം ലക്ഷ്യമിട്ടാണ് പുതിയ സംരംഭമായ നിയാര്‍ക് ( നെസ്റ്റ് ഇന്റര്‍നാഷനല്‍ അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍) പദ്ധതിക്ക് വിപുലമായ സൗകര്യങ്ങളോടെയുള്ള കെട്ടിടം നിര്‍മിക്കുന്നത്. കെ. ദാസന് എം.എല്‍.എ അധ്യക്ഷനായി. ഇ.കെ വിജയന് എം.എല്‍.എ, പി.എസ്.സി മെംബര്‍ ടി.ടി ഇസ്മായില്‍, സാലഹ് ബാത്ത, വായനാരി വിനോദ്, പി. വിശ്വന്, വി.പി ഇബ്രാഹിംകുട്ടി, സി. സത്യചന്ദ്രന്, അബ്ദുല്ല കരുവഞ്ചേരി, പി.കെ ശുഹൈബ്, അഹമ്മദ് ടോപ്ഫോം, രാജേഷ് കീഴരിയൂര്‍, പ്രമോദ് സംസാരിച്ചു. പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായരെ ചടങ്ങില്‍ അനുമോദിച്ചു. ജനറല്‍ സെക്രട്ടറി ടി.കെ യൂനുസ് പദ്ധതി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."