HOME
DETAILS
MAL
ലൈഫ്മിഷന് കരട് പട്ടിക ഇന്ന്
backup
July 29 2017 | 22:07 PM
മുട്ടില്‍: മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ ലൈഫ്മിഷന് ഭവന പദ്ധതിയുടെ കരട് ഗുണഭോക്തൃ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനം, കുടംബശ്രീ സി.ഡി.എസ് ഓഫിസ്, അങ്കണവാടി, വില്ലേജ് ഓഫിസ്, കൃഷിഭവന്, വാഴവറ്റ പി.എച്ച്.സി, മാണ്ടാട് ഹോമിയോ ഡിസ്പെന്‍സറി, കുമ്പളാട് ആയുര്‍വേദ ഡിസ്പെന്‍സറി എന്നിവടങ്ങളില്‍ ലിസ്റ്റ് പരിശോധനക്ക് ലഭ്യമാണ്. അമ്പലവയല്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും ഉള്‍പ്പെട്ടിട്ടുള്ള ഗുണഭോക്താക്കളുടെ കരട് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും.
ഓഗസ്റ്റ് ഒന്നുമുതല്‍ 10വരെ പൊതുജനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് അപ്പീല്‍ നല്‍കാം.മീനങ്ങാടി പഞ്ചായത്ത് ലൈഫ് മിഷന് ഗുണഭോക്തൃ കരട് ലിസ്റ്റ് പരിശോധനക്ക് ലഭ്യമാണ്. പരാതികള്‍ ഓഗസ്റ്റ് 10വരെ പഞ്ചായത്ത് ഓഫിസില്‍ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."