HOME
DETAILS

സിറിയയില്‍ ക്യാംപുകള്‍ക്ക് നേരെ ആക്രമണം; 22 പേര്‍ കൊല്ലപ്പെട്ടു

  
backup
November 21, 2019 | 6:24 PM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95

 

ദമസ്‌കസ്: സിറിയയിലെ ഇദ്‌ലിബില്‍ ജനവാസ ക്യാംപുകള്‍ക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ 22 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ പിന്തുണയുള്ള സര്‍ക്കാര്‍ സൈന്യമാണ് തുടര്‍ച്ചയായ ആക്രമണം നടത്തിയത്.
ക്വഹ് ഗ്രാമത്തിലാണ് ആക്രമണമുണ്ടായതെന്ന് സിറിയന്‍ സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ പത്ത് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. സമീപത്തെ ആശുപത്രി സമീപത്ത് നിന്ന് 25 മീറ്റര്‍ അകലെ രണ്ട് മിസൈലുകള്‍ പതിച്ചെന്ന് സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ സൊസൈറ്റി പറഞ്ഞു. ആശുപത്രിയിലെ നാല് സ്റ്റാഫുകള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. വിമതരുടെ നിയന്ത്രണത്തിലുള്ള അവസാന പ്രദേശമാണിത്.
ക്വഹിലെ ആക്രമണത്തിന്റെ മണിക്കൂറുകള്‍ക്ക് മുന്‍പ് മാരിയത്ത് അല്‍ നുഅ്മാന്‍ നഗരത്തിലുണ്ടായ ആക്രമണത്തില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. സിറിയന്‍ യുദ്ധത്തില്‍ ആശുപത്രികള്‍ക്ക് നേരെ റഷ്യയുടെ ആക്രമണത്തിനെതിരേ മനുഷ്യാവകാശ സംഘനടകള്‍ രംഗത്തെത്തിയിരുന്നു. ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കും നേരെ റഷ്യന്‍ സൈന്യം മനപ്പൂര്‍വം ആക്രമണം നടത്തുകയാണെന്ന് യു.എന്‍ അധികൃതര്‍ ആരോപിച്ചിരുന്നു.
സിറിയയില്‍ നാല് മാസത്തിനിടെയുണ്ടായ ആക്രമണത്തില്‍ 1000 സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്നാണ് യു.എന്‍ റിപ്പോര്‍ട്ട്. ആയിരക്കണക്കിന് പേര്‍ ഇദ്‌ലിബില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago