HOME
DETAILS

19 ദിവസത്തെ സമ്മേളനത്തിനുശേഷം  നിയമസഭ പിരിഞ്ഞു

  
backup
November 21 2019 | 18:11 PM

19-%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81
 
 
 
 
 
 
തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ 16-ാം സമ്മേളനം നടപടികള്‍ പൂര്‍ത്തിയാക്കി അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.  അവസാനദിവസം പ്രതിപക്ഷ ബഹിഷ്‌കരണത്തിനിടയിലും സുപ്രധാനമായ കേരള കര്‍ഷക ക്ഷേമനിധി, കേരള മെട്രോ പൊളീറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ബില്ലുകള്‍ പാസാക്കിയാണ് നിയമസമ്മേളനം പിരിഞ്ഞത്. 
2016 ജൂണ്‍ രണ്ടിന് സമ്മേളനം ആരംഭിച്ച 14-ാം നിയമസഭയുടെ ഇരുന്നൂറാമത് സമ്മേളനമാണ് ഇന്നലെ പൂര്‍ത്തീകരിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചുവന്ന ആറ് പുതിയ സഭാംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ ഒക്ടോബര്‍ 28ന് ആരംഭിച്ച 16-ാം സമ്മേളനം 19 ദിവസമാണ് ചേര്‍ന്നത്. കേരളപ്പിറവി ദിനത്തില്‍ മഹാത്മാഗാന്ധിയുടെ 150-ാംജന്മവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഒരു പ്രത്യേക സമ്മേളനമായി  യോഗം ചേര്‍ന്നതെന്ന പ്രത്യേകതയും ഈ സഭാസമ്മേളനത്തിനുണ്ട്.
പൂര്‍ണമായും നിയമനിര്‍മാണം ഉദ്ദേശിച്ചുള്ള സമ്മേളനത്തില്‍ 15 ദിവസം നിയമനിര്‍മാണത്തിനും രണ്ട് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കും ഒരുദിവസം ഉപധനാഭ്യര്‍ഥനകളുടെ ചര്‍ച്ചയ്ക്കായുമാണ് വിനിയോഗിച്ചത്. 
സഭയുടെ സമ്മേളനാരംഭത്തില്‍ നിലവിലുണ്ടായിരുന്ന 16 ഓര്‍ഡിനന്‍സുകളില്‍ 14 എണ്ണത്തിന് പകരം നിയമ നിര്‍മാണം നടത്താനും ഈ സമ്മേളനത്തില്‍ കഴിഞ്ഞു. കേരള സ്വകാര്യ സ്വത്തിനുള്ള നാശനഷ്ടം തടയലും നഷ്ടപരിഹാരം നല്‍കലും ബില്‍, സഹകരണ ആശുപത്രി കോംപ്ലക്‌സും മെഡിക്കല്‍ സയന്‍സസ് അക്കാഡമിയും അനുബന്ധ സ്ഥാപനങ്ങളും (ഏറ്റെടുക്കലും നടത്തിപ്പും) ബില്‍, കേരള മദ്‌റസാധ്യാപക ക്ഷേമനിധി ബില്‍ എന്നിവ സാമൂഹ്യ പ്രാധാന്യമര്‍ഹിക്കുന്ന ബില്ലുകളാണ്.
ചട്ടം50 പ്രകാരമുള്ള 17 നോട്ടിസുകള്‍ സമ്മേളന കാലയളവില്‍ ലഭിച്ചെങ്കിലും 14 എണ്ണത്തിനാണ് സഭാതലത്തില്‍ ഉന്നയിക്കാന്‍ അവസരം ലഭിച്ചത്. സമ്മേളനവുമായി ബന്ധപ്പെട്ട് 570 നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളും 6657 നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളും അനുവദിച്ചിരുന്നു. 57 ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ വാക്കാല്‍ മറുപടി നല്‍കി. 426 ഉപചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ വാക്കാല്‍ മറുപടി നല്‍കുകയും ചെയ്തു.
 നിയമസഭാ ചോദ്യങ്ങള്‍ക്ക് കൃത്യസമയത്ത് മറുപടി നല്‍കാന്‍ എല്ലാ മന്ത്രിമാരും ശ്രദ്ധിക്കണമെന്ന് പ്രമേയം അവതരിപ്പിച്ച സ്പീക്കര്‍ പറഞ്ഞു. ഈ സമ്മേളന കാലയളവില്‍ 33 ശ്രദ്ധക്ഷണിക്കലും 190 സബ്മിഷനുകളും സഭാതലത്തില്‍ ഉന്നയിക്കപ്പെട്ടു. ആര്‍.സി.ഇ.പി കരാര്‍ സംസ്ഥാനത്തെ കാര്‍ഷിക മേഖലയിലും ചെറുകിട വ്യവസായ മേഖലയിലും സൃഷ്ടിക്കാവുന്ന പ്രതിസന്ധി സംബന്ധിച്ച് ചട്ടം 130 പ്രകാരമുള്ള ഒരു ചര്‍ച്ച പ്രമേയം പാസാക്കുകയും ചെയ്തു. 
 
 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  a month ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  a month ago