പിങ്ക് ഡേ
ന്യൂഡല്‍ഹി: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഡേ നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം. പിങ്ക് ബോളിലും ഡേ നൈറ്റിലും മത്സരം നടക്കുകയെന്ന പ്രത്യേകതയാണ് ഇന്നത്തെ ടെസ്റ്റ് മത്സരത്തെ വിത്യസ്തമാക്കുന്നത്.
ആദ്യമായാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഡേ നൈറ്റ് ടെസ്റ്റ് ക്രിക്കറ്റ് മത്സരം നടക്കുന്നത്. അതിനാല്‍ മികച്ച ഒരുക്കങ്ങളാണ് കൊല്‍ക്കത്തിയിലെ ഈഡന്‍ ഗാര്‍ഡനില്‍ ഒരുക്കിയിരിക്കുന്നത്. ആദ്യ ടെസ്റ്റ് വരുതിയിലാക്കിയ ഇന്ത്യ രണ്ടാം ടെസ്റ്റും ജയിക്കാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ മത്സരം ഡേ നൈറ്റ് ആയതിനാല്‍ ഗ്രൗണ്ടും പന്തും എത്തരത്തിലായിരിക്കുമെന്ന ആശങ്ക ഇപ്പോഴുമുണ്ട്. ഗ്രൗണ്ട@ില്‍ ഈര്‍പ്പം വീണുതുടങ്ങിയാല്‍ പന്ത് ന നയും; പന്തു ന നഞ്ഞാല്‍ കളിയുടെ താളത്തെ ബാധിക്കുമെന്ന ആശങ്ക രണ്ട് ടീമുകള്‍ക്കുമുണ്ട്.
അതിനാല്‍ ഈഡന്‍ ടെസ്റ്റിന് ശേഷം ഡേനൈറ്റ് ടെസ്റ്റിലെ പോരായ്മകള്‍ ബി.സി.സി.ഐ വിലയിരുത്തും. മത്സരത്തില്‍ ഈര്‍പ്പം ഉണ്ടാകുമെന്നതിനാല്‍ ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങി രാത്രി എട്ടു മണിക്ക് തീരുംവിധമാണ് ഈഡന്‍ ഗാര്‍ഡന്‍സിലെ മത്സരം ക്രമീകരിച്ചിരിക്കുന്നത്.
ആദ്യ സെഷന്‍ മൂന്നു മണിക്ക് തീരും. വൈകുന്നേരം 3.40 നാണ് രണ്ട@ാമത്തെ സെഷന്‍. 5.40 ന് ര@ണ്ടാം സെഷന്‍ പൂര്‍ത്തിയായതിന് ശേഷം ആറു മണിക്ക് മൂന്നാം സെഷന് തുടക്കമാവും. എട്ടു മണിക്ക് ശേഷം ഗ്രൗ@ണ്ടില്‍ ഈര്‍പ്പം കൂടുമെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ബി.സി.സി.ഐയെ അറിയിച്ചിരുന്നു. എന്തായാലും ആദ്യ പിങ്ക് ബോള്‍ ടെസ്റ്റിന് വിപുലമായ ഒരുക്കങ്ങളാണ് ബി.സി.സി.ഐയും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനും നടത്തിയിരിക്കുന്നത്. സച്ചിനും ഗാംഗുലിയും ദ്രാവിഡും ഗവാസ്‌കറും കപില്‍ദേവും അനില്‍ കുംബ്ലൈയും ചരിത്ര ടെസ്റ്റ് കാണാന്‍ സ്റ്റേഡിയത്തിലെത്തും.
ഓരോ സെഷന്റെയും ഇടവേളകളില്‍ കാണികള്‍ക്കായി സംഗീത വിരുന്നും അധികൃതര്‍ ഒരുക്കിയിട്ടു@ണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ടെസ്റ്റിന്റെ ഉദ്ഘാടനം കാണാന്‍ ഈഡന്‍ ഗാര്‍ഡനിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അഭ്യര്‍ഥന മാനിച്ചാണ് ഷെയ്ഖ് ഹസീന ഈഡന്‍ ഗാര്‍ഡനിലെത്തുന്നത്.
ആദ്യ ടെസ്റ്റില്‍ വലിയവിജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ടാവില്ല. ബാറ്റ്‌സ്മാന്‍മാരായ മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ചേതേശ്വര്‍പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യാ രഹാനെ എന്നിവര്‍ മികച്ച ഫോമിലാണുള്ളത്. അതിനില്‍ മറ്റൊരു ബാറ്റിങ്‌നിരയെ പരീക്ഷിക്കാനും ബി.സി.സി.ഐ തയാറായിട്ടില്ല. കഴിഞ്ഞ ടെസ്റ്റില്‍ രവീന്ദ്ര ജഡേജ ഒഴികെയുള്ള എല്ലാ ബൗളര്‍മാരും വിക്കറ്റും സ്വന്തമാക്കിയിരുന്നു.
മികച്ച ഫോമിലുള്ള മുഹമ്മദ് ഷമി തന്നെയായിരിക്കും ഇന്നും ഇന്ത്യന്‍ ബൗളിങ്ങിന്റെ ചുക്കാന്‍ പിടിക്കുക. കഴിഞ്ഞ ടെസ്റ്റില്‍ മികച്ച വിജയം നേടിയതിനാല്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ മികച്ച നേട്ടം സ്വന്തമാക്കി. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് 300 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന് 60 പോയിന്റ് മാത്രമേ ഉള്ളു. മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കക്കും 60 പോയിന്റാണുള്ളത്. ബംഗ്ലാദേശിനെതിരേയുള്ള ടെസ്റ്റ് പരമ്പര സ്വന്തമാക്കിയാല്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മികച്ച നേട്ടം സ്വന്തമാക്കാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."