കെട്ടിടത്തിന്റെ നില അതിദയനീയം:ഓലാട്ടെ പോസ്റ്റ് ഓഫിസില്‍ എത്തിയാല്‍ നെഞ്ചിടിക്കും
ചെറുവത്തൂര്‍: കൊടക്കാട് ഓലാട്ട് പോസ്റ്റ് ഓഫിസ് പ്രവര്‍ത്തിക്കുന്നത് ഏതുനിമിഷവും തകര്‍ന്നു വീഴാറായ കെട്ടിടത്തില്‍. വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടത്തിന്റെ ഓടുമേഞ്ഞ മേല്‍ക്കൂരയ്ക്കു കീഴില്‍ ഭീതിയോടെയാണ് ജീവനക്കാര്‍ കഴിയുന്നത്. കൊടക്കാട് നാരായണ സ്മാരക വായനശാല കെട്ടിടത്തിലാണു വര്‍ഷങ്ങളായി പോസ്റ്റ് ഓഫിസിന്റെ പ്രവര്‍ത്തനം. വായനശാലയുടെ പ്രവര്‍ത്തനം ഈ കെട്ടിടത്തില്‍ നിന്നു പുതിയ കെട്ടിടത്തിലേക്കു മാറിയിട്ടു 15 വര്‍ഷം കഴിഞ്ഞു. അതിനുശേഷം കാര്യമായ അറ്റകുറ്റപ്പണിയൊന്നും ഈ കെട്ടിടത്തില്‍ നടന്നിട്ടില്ലെന്നു പറയുന്നു.
കഴുക്കോലുകളെല്ലാം ദ്രവിച്ചു കഴിഞ്ഞു. ഓടുകള്‍ മിക്കതും ഇളകിയ നിലയിലാണ്. മഴവന്നാല്‍ ചോര്‍ന്നൊലിക്കും. ഒരു പോസ്റ്റ് മാസ്റ്ററും പോസ്റ്റ്മാനുമാണ് ഇവിടെയുള്ളത്. മഴകനത്താലോ കാറ്റ് വീശിയാലോ ഇരുവര്‍ക്കും നെഞ്ചിടിപ്പാണ്. ഓലാട്ട്, കണ്ണങ്കൈ, പാടിക്കീല്‍, വലിയപൊയില്‍, കൂക്കാനം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഈ പോസ്റ്റ് ഓഫിസിനെയാണ് ആശ്രയിക്കുന്നത്. അപകടാവസ്ഥയിലായ കെട്ടിടമായതിനാല്‍ കെട്ടിടത്തിന്റെ വരാന്തയില്‍ പോലും കയറാന്‍ പോസ്റ്റ് ഓഫിസിലെത്തുന്നവര്‍ക്കു ഭയമാണ്. സുരക്ഷിതമായ കെട്ടിടത്തിലേക്കു പോസ്റ്റ് ഓഫിസ് മാറ്റാന്‍ അടിയന്തിര നടപടികള്‍ വേണമെന്നാണു ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."