'ജലധാര'യല്ല; പാഴാകുന്നത് കുടിവെള്ളമാണ്
ബദിയഡുക്ക: കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. പള്ളത്തടുക്ക തലമ്പാടി കുടിവെള്ള പദ്ധതിയില്‍ നിന്നു ശുദ്ധജലമെത്തിക്കുന്ന പൈപ്പ് ഗോളിയടുക്കക്കു സമീപം കാനത്തിലയിലാണ് പൊട്ടിയത്. 2004ല്‍ എല്‍.ഐ.സിയുടെ ധനസഹായത്തോടെ നാലു കോടി രൂപ ചെലവില്‍ ജല വകുപ്പാണു പദ്ധതി നടപ്പില്‍ വരുത്തിയത്. ബദിയഡുക്ക പഞ്ചായത്തില്‍ ഏറ്റവും കുടുതല്‍ കുടിവെള്ള ക്ഷാമം നേരിടുന്ന ബദിയഡുക്ക വില്ലേജിലെ കുണ്ടാല്‍ മൂല, കാടമന, കരിമ്പില, മൂക്കംപാറ, നീര്‍ച്ചാല്‍ വില്ലേജിലെ പെരഡാല, ഗോളിയടുക്ക, കന്യപ്പാടി, തലപ്പാനാജെ, നീര്‍ച്ചാല്‍, മെണസിനപ്പാറ തുടങ്ങിയ സ്ഥലങ്ങളിലേക്കു കുടിവെള്ളമെത്തിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ തന്നെ കുടിവെള്ള വിതരണത്തിനു വേണ്ടി ഘടിപ്പിച്ച പൈപ്പ് ഗുണ നിലവാരമില്ലാത്തതാണെന്ന പരാതിയുണ്ടായിരുന്നു. ഇത്തരത്തില്‍ കരിമ്പില, കാടമന തുടങ്ങി വിവിധ സ്ഥലങ്ങളില്‍ പൈപ്പ് പൊട്ടി ജലം പാഴാകുന്നതു പതിവായിട്ട് മാസങ്ങള്‍ പിന്നിട്ടുവെങ്കിലും നന്നാക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."