സമഗ്ര വികസനം ലക്ഷ്യമിട്ട് വികസന സെമിനാര്‍
കൊണ്ടോട്ടി: മണ്ഡലത്തിന്റെ ജനകീയ സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി ഇ.എം.ഇ.എ കോളജില്‍ നടന്ന മണ്ഡലം ഏകദിന വികസന സെമിനാര്‍ ജനപങ്കാളിത്തം കൊണ്ടും ചര്‍ച്ചകള്‍ കൊണ്ടും ശ്രദ്ധേയമായി. വിവിധ തലത്തിലെ ഉദ്യോഗസ്ഥരോടും പൊതു പ്രവര്‍ത്തകരോടും ആശയ വിനിമയം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ എട്ട് മേഖലകളിലായാണ് വികസന കാഴ്ചപ്പാടിന്റെ രൂപരേഖ അവതരിപ്പിച്ചത്.
വിദ്യാഭ്യസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചാണ് സെമിനാറില്‍ കൂടുതല്‍ പേര്‍ സംസാരിച്ചത്.
കൊണ്ടോട്ടി സാംസ്‌കിരിക നഗരം, സാംസ്‌കാരിക മഹോത്സവം, സ്‌പോര്‍ട്‌സ് അതോറിറ്റി രൂപീകരണം, ചാലിയാര്‍ ടൂറിസം പദ്ധതി, ചെരുപ്പടിമല ടൂറിസം പദ്ധതി, വിദ്യാഭ്യാസ മേഖലയില്‍ സ്‌കോളര്‍ഷിപ്പ്, ടാലന്റ് സര്‍ച്ച്, കായിക വേദി, സര്‍ഗവേദി, ഒന്നാം ക്ലാസ് ഒന്നാം തരം, തൊഴില്‍ മേള, പോസിറ്റീവ് പാരന്റിങ്, സ്‌കൂള്‍ വികസന സമിതി, ഓപ്പണ്‍ യൂനിവേഴ്‌സിറ്റി ഫെസിലിറ്റേഷന്‍ സെന്റര്‍, കൃഷി, ജലസേചനം വ്യാപനം, സമഗ്ര പച്ചക്കറി കൃഷി പദ്ധതി തുടങ്ങിയവ ചര്‍ച്ചക്ക് വിധേയമാക്കി.
സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക,സാമൂഹിക ക്ഷേമം മഹിളാമിത്രം, ഉണര്‍വ്, സ്മാര്‍ട്ട് കിഡ്‌സ്, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പദ്ധതി, വികലാംഗ ക്ഷേമം, വയോമിത്രം, സ്‌നേഹക്കൂട്, ആരോഗ്യം സുരക്ഷിതം, പ്രവാസി ക്ഷേമം, പ്രവാസി മിത്രം, പ്രവാസി കോഡിനേഷന്‍ സമിതി, പ്രവാസി ഡാറ്റാ ബാങ്ക്, പലിശരഹിത വായ്പാ നിധി, സ്‌കില്‍ എംപവര്‍മെന്റ് പ്രോഗ്രാം, സഹകരണ സ സംരംഭങ്ങള്‍ തുടങ്ങിയാണ് മണ്ഡലത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."