HOME
DETAILS
MAL
30 പൊതി കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയില്‍
backup
July 30 2017 | 00:07 AM
മലപ്പുറം: എക്സൈസ് സ്പെഷല്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ 30 പൊതി കഞ്ചാവുമായി യുവാവ് പിടിയിലായി. കോഴിക്കോട് ജില്ലയിലെ കക്കോടി മുട്ടോളി പെരിഞ്ചിമല വീട്ടില്‍ ടി.ടി അശ്വിനെ (20) യാണ് കൊണ്ടോട്ടി ബസ്സ്റ്റാന്‍ഡിനു സമീപംവച്ചു പിടികൂടിയത്.
തമിഴ്നാട്ടില്‍നിന്നു കഞ്ചാവ് കൊണ്ടുവന്നു ജില്ലയിലെ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കു വില്പന നടത്തുകയാണ് ചെയ്തിരുന്നത്. എക്സൈസ് ഇന്‍സ്പെക്ടര്‍ പി. ശ്രീരാജ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എം. അബ്ദുല്‍ ബഷീര്‍, പ്രിവന്റീവ് ഓഫിസര്‍ ടി. സന്തോഷ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ മുഹമ്മദ് അലി, ഹംസ, ലെനില്‍, നുഷൈര്‍, റഫീഖ്, ഡ്രൈവര്‍ അബ്ദുര്റഹിമാന് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."