ഭക്ഷ്യ സുരക്ഷാ മുന്‍ഗണനാ പട്ടിക
നിലമ്പൂര്‍: മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള തിയതി അവസാനിക്കാനിരിക്കെ നൂറുകണക്കിനാളുകളാണ് ഇന്നലെ നിലമ്പൂര്‍ താലൂക്ക് സപ്ലൈ ഓഫിസില്‍ എത്തിയത്. അപേക്ഷകരുടെ ബാഹുല്യം കാരണം വരി കെ.എന്‍.ജി റോഡിലേക്ക് നീങ്ങി. ഇതോടെ പ്രധാന റോഡില്‍ ഗതാഗത തടസവുമുണ്ടായി. പൊലിസ് ഇടപെട്ടാണ് ഗതാഗതം നിയന്ത്രിക്കുന്നത്. നിലമ്പൂര്‍ താലൂക്കില്‍ 1,32,000 കാര്‍ഡുടമകളാണുള്ളത്.
ഇതില്‍ 70,000ത്തോളം കാര്‍ഡുകളും മുന്‍ഗണനാ, എ.എ.വൈ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 26 മുതലാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. 4000ത്തോളം പുതിയ അപേക്ഷകളാണ് ഇതുവരെ സപ്ലൈ ഓഫിസില്‍ എത്തി. കരട് പട്ടിക വാര്‍ഡ് സഭകളില്‍ അവതരിപ്പിച്ചതിന് ശേഷം ഏപ്രിലില്‍ 15,000ളം അപേക്ഷകള്‍ സപ്ലൈ ഓഫിസില്‍ ലഭിച്ചിരുന്നുവെങ്കിലും ഇതുവരെ പരിശോധന നടത്തുകയോ തിരുത്തലുകള്‍ വരുത്തുകയോ ചെയ്തിട്ടില്ല.
വാര്‍ഡ് സഭകള്‍ക്ക് ശേഷമുള്ള അപേക്ഷകര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും ഇന്നലെയെത്തിയ അപേക്ഷകളില്‍ ഇവര്‍ വീണ്ടും സമര്‍പ്പിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പുതിയ കാര്‍ഡിനും, തെറ്റ് തിരുത്തലിനും അപേക്ഷകള്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കിയ ശേഷമെ നടപടികളുണ്ടാവുയെന്ന് സപ്ലൈ ഓഫിസര്‍ അറിയിച്ചു. ഒന്നാംഘട്ടത്തില്‍ ഇനിയും 13,000 കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ ബാക്കിയുണ്ട്. രണ്ടാംഘട്ട വിതരണം മൂന്ന് മുതല്‍ എട്ട് വരെ നടക്കും.
അതിനിടെ മുന്‍ഗണാ പട്ടികയില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യവുമായി സപ്ലൈ ഓഫിസിലെത്തുന്നുണ്ട്. നിലമ്പൂര്‍ താലൂക്കില്‍ നിരവധി സര്‍ക്കാര ജീവനക്കാര്‍ ഉദ്യോഗം മറച്ചുവച്ച് മുന്‍ഗണനാ ലിസ്റ്റില്‍ കയറിപ്പറ്റിയിട്ടുണ്ട്.
ഓഗസ്റ്റ് മുതല്‍ ശമ്പളം ലഭിക്കണമെങ്കില്‍ പുതിയ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പോ, മുനഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന സത്യവാങ് എഴുതി നല്‍കുകയോ വേണമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇതുമൂലം നേരത്തെ ജോലി കാണിക്കാതിരുന്ന ഉദ്യോഗസ്ഥരാണ് വെട്ടിലാവുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുറമെ ബാങ്ക് ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍ക്കാര്‍ എന്നിവരില്‍ ചിലരും മുന്‍ഗണാന ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് തിരുത്തുന്നതിന് ഈ മാസം 31വരെ മാത്രമേ അവസരം നല്‍കിയിട്ടുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."