HOME
DETAILS

ശബരിമലയില്‍ 'കയറി' പ്രതിപക്ഷം

  
backup
November 30 2018 | 19:11 PM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%af%e0%b4%b1%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa


തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇന്നലെയും നിയമസഭ നേരത്തേ പിരിഞ്ഞു. സഭ തുടങ്ങിയപ്പോള്‍ തന്നെ പ്ലക്കാര്‍ഡുകളും ബാനറും ഉയര്‍ത്തി പ്രതിപക്ഷാംഗങ്ങള്‍ ബഹളംവച്ചു.
ചോദ്യോത്തരവേള നിര്‍ത്തിവച്ച് അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. മര്യാദയുടെയും മാന്യതയുടെയും സീമ പ്രതിപക്ഷം ലംഘിക്കുകയാണെന്നും എല്ലാദിവസവും ചോദ്യോത്തര വേള തടസപ്പെടുത്തുന്നതു ശരിയല്ലെന്നും സ്പീക്കര്‍ പറഞ്ഞു.
ചോദ്യോത്തര വേള നിര്‍ത്തിവച്ച് അടിയന്തരപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കേണ്ട സാഹചര്യമില്ല. പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിന് കേന്ദ്രം കൂലി ചോദിച്ചതടക്കടക്കമുള്ള സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയാനുണ്ട്. അതിനാല്‍ പ്രതിപക്ഷം സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, സ്പീക്കറുടെ ആവശ്യം ചെവിക്കൊള്ളാതെ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധവുമായി സ്പീക്കറുടെ ഡയസിന് മുന്നിലെത്തി. ദയവായി ചോദ്യോത്തരവേള തടസപ്പെടുത്തരുതെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം തയാറായില്ല.
സ്പീക്കര്‍ മുന്‍വിധിയോടെ കാര്യങ്ങള്‍ പറയുകയാണെന്നും പ്രതിപക്ഷം സഹകരിക്കാത്തതുകൊണ്ടാണ് നിയമസഭ തടസപ്പെടുന്നതെന്ന വാദം തെറ്റാണെന്നും ചെന്നിത്തല വ്യക്തമാക്കി. എന്നാല്‍, പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ കഴിയില്ലെന്ന നിലപാടായിരുന്നു സ്പീക്കറുടേത്.
ഇതോടെ ചോദ്യോത്തരവേള റദ്ദാക്കിയ സ്പീക്കര്‍ മറ്റു നടപടിക്രമങ്ങളെല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കി 22 മിനിറ്റിനുള്ളില്‍ സഭ പിരിഞ്ഞതായി അറിയിച്ചു. ശബരിമല വിഷയത്തില്‍ ഇത് മൂന്നാംദിവസമാണ് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago