കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്തു
കരുളായി: അറണ്ണാട വിഭാഗത്തിലെ ആദിവാസികള്‍ക്ക് കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്തു. നിലമ്പൂര്‍ എസ്.ഐ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള പൊലിസാണ് കരുളായി പഞ്ചായത്തിലെ കൊട്ടുപാറ, വള്ളിക്കെട്ട്, അമരംമ്പലം പഞ്ചായത്തിലെ പുഞ്ച, കാളികാവ് പഞ്ചായത്തിലെ പാറശ്ശേരി, ചോക്കാട് പഞ്ചായത്തിലെ ഗിരിജന്‍ കോളനി, മൂത്തേടം പഞ്ചായത്തിലെ തീക്കടി, നെല്ലിക്കുത്ത്, എടക്കര പഞ്ചായത്തിലെ ഉണിച്ചന്തം, വഴിക്കടവ് പഞ്ചായത്തിലെ പൂവ്വത്തിപൊയില്‍ തുടങ്ങിയ കോളനിയിലുള്ളവര്‍ക്ക് ഉപകരണങ്ങള്‍ നല്‍കിയത്.
കഴിഞ്ഞ മാസം നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന അറണ്ണാട ഫെസ്റ്റിലെത്തിയ ആദിവാസികള്‍ കൃഷി ചെയ്യാന്‍ ആയുധങ്ങള്‍ വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. നിലമ്പൂര്‍ സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ സാദത്ത്, ഗോപാലന്‍, ഷീബ, മഹിള സമക്യ ക്ലസ്റ്റര്‍ റിസോഴ്‌സ് പേഴ്‌സണ്‍ വി.ഫസീല, ഫെസിലിറ്റേറ്റര്‍ അജിത, ബിന്ദു ടീച്ചര്‍, കെ.ടി രാജമ്മ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."