പരീക്ഷാപരിശീലന കേന്ദ്രം അടുത്തമാസം ആരംഭിക്കും
എടപ്പാള്‍:ന്യൂനപക്ഷവകുപ്പിന് കീഴില്‍ ആലത്തിയൂരില്‍ തുടങ്ങുന്ന മത്സരപ്പരീക്ഷാപരിശീലന കേന്ദ്രം ഓഗസ്റ്റ് അവസാനത്തോടെ പ്രവര്‍ത്തനമാരംഭിക്കും. പി.എസ്.സി,യു.പി.എസ്.സി,ബാങ്കിങ് പരീക്ഷകളിലേക്ക് ന്യൂനപക്ഷ വിഭാഗങ്ങളിലെ യുവതീയുവാക്കള്‍ക്ക് പരിശീലനം നല്‍കാനാണ് കേന്ദ്രം ആരംഭിക്കുന്നത്.സര്‍ക്കാര്‍ സര്‍വിസില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ജോലി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനകേന്ദ്രങ്ങള്‍ സ്ഥാപിച്ചുതുടങ്ങിയത്.പൊന്നാനിയിലും വേങ്ങരയിലും പെരിന്തല്‍മണ്ണയിലുമാണ് സമാനമായ കേന്ദ്രങ്ങള്‍ നേരത്തേ ആരംഭിച്ചിട്ടുള്ളത്.മന്ത്രി കെ.ടി ജലീലിന്റെ ശ്രമഫലമായാണ് ആലത്തിയിലൂരില്‍ പുതിയകേന്ദ്രം സര്‍ക്കാര്‍ അനുവദിച്ചത്.ആലത്തിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ മുന്‍വശത്താണ് പരിശീലനകേന്ദ്രം തുടങ്ങുന്നതിനുള്ള സ്ഥലം കണ്ടെത്തിയിട്ടുള്ളത്.അറുപത് വിദ്യാര്‍ഥികള്‍ ഉള്‍ക്കൊള്ളുന്ന റഗുലര്‍ കോഴ്‌സും അറുപത് വിദ്യാര്‍ഥികള്‍ക്കായുള്ള ഒഴിവുദിന കോഴ്‌സുമടക്കം രണ്ടു ബാച്ചുകളായാണ് ഇവിടെ മത്സരപരീക്ഷാപരിശീലനം നല്‍കുക.
രണ്ടു കോഴ്‌സുകളിലേക്കും അപേക്ഷകര്‍ കൂടുന്നപക്ഷം പ്രവേശനപ്പരീക്ഷ നടത്തിയാകും അറുപതുപേരെ വീതം ഇരുബാച്ചുകളിലേക്കും തിരഞ്ഞെടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."