ബിന്ദു പത്മനാഭന്‍ കേസ്: പ്രതി സെബാസ്റ്റ്യനെ ഇന്ന് ചോദ്യം ചെയ്യും
ചേര്‍ത്തല: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പിടിയിലായി ജാമ്യത്തില്‍ ഇറങ്ങിയ പള്ളിപ്പുറം സ്വദേശി കെ.ജെ സെബാസ്റ്റ്യനെ നര്‍ക്കോട്ടിക്ക് ഡിവൈ.എസ്.പി ശനിയാഴ്ച വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന് വിവരം.
മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ നോട്ടീസ് നല്‍കുകയും സെബാസ്റ്റ്യന്‍ നര്‍ക്കോട്ടിക് ഓഫിസില്‍ ഹാജരായെങ്കിലും ഡിവൈ.എസ്.പി അവധിയില്‍ ആയിരുന്നതിനാല്‍ ചോദ്യം ചെയ്യാന്‍ പറ്റിയിരുന്നില്ല.
എന്നാല്‍ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന സൂചനയെ തുടര്‍ന്നാണ് ഫയല്‍ പൂര്‍ണമാക്കുന്നതിന്റെ ഭാഗമായി സെബാസ്റ്റ്യനോട് വീണ്ടും ഹാജരാകുവാന്‍ ആവശ്യപ്പെട്ടതെന്നാണ് സൂചന.
കോടികളുടെ സ്വത്തിനുടമയായ ബിന്ദുവിനെ കുറിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും വ്യക്തമായ യാതൊരു
വിവരവും പൊലിസിന് കണ്ടെത്താനായിട്ടില്ല. അതേസമയം ബിന്ദുവിന്റെ പേരില്‍ വ്യാജ മുക്ത്യാര്‍ ചമച്ച് സ്വത്തുക്കള്‍ തട്ടിയെടുത്ത കേസിലെ പ്രതിയായ സെബാസ്റ്റ്യനെ ചോദ്യം ചെയ്യാന്‍ പോലും നര്‍ക്കോട്ടിക് പൊലിസ് സംഘം തയാറാവാതിരുന്നത് ആക്ഷേപങ്ങള്‍ക്കും കാരണമായിരുന്നു.
ഇതിനിടെ അന്വേഷണം മന്ദഗതിയിലെന്ന് ആരോപിച്ച് ബിന്ദുവിന്റെ സഹോദരന്‍ പ്രവീണ്‍കുമാര്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുവാന്‍ ഒരുങ്ങുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സൂചന നല്‍കിയതെന്നാണ് വിവരം.
തന്റെ സഹോദരി ബിന്ദുവിനെ കുറിച്ച് നാലുവര്‍ഷമായി ഒരുവിവരവും ഇല്ലെന്നു കാട്ടി 2017 സെപ്റ്റംബറിലാണ് സഹോദരന്‍ പ്രവീണ്‍ പട്ടണക്കാട് പൊലിസില്‍ പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."