HOME
DETAILS

വാദ്യകലകളുടെ സന്തോഷം

  
backup
July 30 2017 | 01:07 AM

%e0%b4%b5%e0%b4%be%e0%b4%a6%e0%b5%8d%e0%b4%af%e0%b4%95%e0%b4%b2%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%b7%e0%b4%82

കലകളെ സംരക്ഷിക്കാന്‍ യുവത്വം നീക്കിവച്ചവന്‍ എന്ന് പ്രശസ്ത വാദ്യകലാകാരന്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ വിശേഷിപ്പിച്ച ഒരാളുണ്ട്-സന്തോഷ് സോപാനം. ചെറിയ കാലയളവു കൊണ്ട് കേരളീയ വാദ്യകലാരംഗത്ത് ശ്രദ്ധേയ സാന്നിധ്യമായിരിക്കുകയാണ് സന്തോഷ്.

 

മുപ്പത്തിനാല് വയസിനുള്ളില്‍ ആയിരത്തിലധികം ശിഷ്യന്മാര്‍, രണ്ടു തവണ ലിംകാ ബുക് ഓഫ് റെക്കോര്‍ഡ്, 25 വാദ്യകലാ പഠനകേന്ദ്രങ്ങള്‍, 20 ലക്ഷത്തോളം രൂപ ചെലവഴിച്ച് കേരള കലകളെ സംരക്ഷിക്കാന്‍ വാദ്യോത്സവം സംഘടിപ്പിക്കുന്നു, ഇരുനൂറിലധികം രാജ്യങ്ങളില്‍നിന്നെത്തിയ വിദേശികള്‍ക്കു വാദ്യകലാ പരിശീലനം നല്‍കുന്നു, കേരളത്തിലെ ആദ്യ പ്രൊഫഷനല്‍ വനിതാ പഞ്ചവാദ്യ സംഘ രൂപീകരണത്തിനു നേതൃത്വം നല്‍കി...അങ്ങനെ പോകുന്നു സന്തോഷ് സോപാനമെന്ന പേരില്‍ അറിയപ്പെടുന്ന ഈ യുവാവിന്റെ നേട്ടങ്ങളുടെ പട്ടിക.


അഞ്ചാം വയസില്‍ മുത്തച്ഛന്‍ ആലങ്കോട് പാന ആശാന്‍ ഗോവിന്ദന്‍ കുട്ടിയില്‍നിന്നും പിതാവ് ആലങ്കോട് ഗംഗാധരന്‍ നായരില്‍നിന്നും തായമ്പക പഠിച്ചെടുത്തു. പിന്നീട് ആലങ്കോട് വേണു ആശാനില്‍നിന്നും മായന്നൂര്‍ മണികണ്ഠന്‍ ആശാനില്‍നിന്നും പഞ്ചവാദ്യത്തിലും പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് സാധാരണ വാദ്യകലാകാരന്മാരെ പോലെ ഉത്സവ ആഘോഷങ്ങളില്‍ വാദ്യമേള അവതരണവുമായി ഒതുങ്ങിക്കഴിയുകയായിരുന്നു. 1998ല്‍ താന്‍ കൂടി പഠിച്ച ആലങ്കോട് ചേനാത്ത് വാദ്യകലാസംഘം തകര്‍ച്ചാ ഭീഷണി നേരിട്ട സമയത്ത് അതിന്റെ പുനരുദ്ധാരണ ദൗത്യമേറ്റെടുത്താണ് സന്തോഷ് കലാരംഗത്ത് സജീവമാകാന്‍ തുടങ്ങിയത്. അവിടെ അധ്യാപനം തുടങ്ങുകയും ചെയ്തു.


മിഥുന മാസത്തില്‍ പരിശീലനം ആരംഭിച്ച് വൃശ്ചികമാസത്തില്‍ അരങ്ങേറ്റം നടത്തി അവസാനിക്കുന്ന പഠനരീതിയില്‍ മാറ്റംവരുത്തണമെന്ന് ആഗ്രഹിച്ച് 2010ല്‍ മലപ്പുറം ജില്ലയിലെ ചങ്ങരംകുളം വളയംകുളത്ത് സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യത്തിന് തുടക്കം കുറിച്ചു. ആദ്യം 15 കുട്ടികളാണു പഠിക്കാനെത്തിയത്. തുടര്‍ന്ന് വീടുകയറി ബോധവല്‍ക്കരണം നടത്തിയ സന്തോഷിന്റെ ആവേശം കണ്ട നാട്ടുകാര്‍ പൂര്‍ണ പിന്തുണ നല്‍കി. ഇതോടെ ആദ്യ ബാച്ചില്‍ 101 വിദ്യാര്‍ഥികളായി. ഇന്ന് മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലായി 20 പരിശീലനകേന്ദ്രങ്ങളും 850 പഠിതാക്കളുമുണ്ട് സന്തോഷിനു കീഴില്‍.
2011 ഡിസംബര്‍ 24 സന്തോഷിന്റെ ജീവിതത്തിലെ സുവര്‍ണദിനമാണ്. ആ ദിവസം സന്തോഷ് പഠിപ്പിച്ച 101 വിദ്യാര്‍ഥികളാണ് അരങ്ങേറ്റം നടത്തിയത്. ഇവര്‍ക്കൊപ്പം 100 വിദഗ്ധ കലാകാരന്മാരും ചേര്‍ന്ന് 201 പേരുടെ പഞ്ചവാദ്യം സംഘടിപ്പിച്ചു. ഇത് ലിംകാ ബുക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ചു. ഈ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് സന്തോഷ് മട്ടന്നൂര്‍ ശങ്കര്‍കുട്ടി മാരാരുമായി അടുത്തിടപഴകുന്നത്. അതോടെ മട്ടന്നൂരിന്റെ ആശീര്‍വാദ അനുഗ്രഹങ്ങളോടെ സന്തോഷ് പഞ്ചവാദ്യത്തോടൊപ്പം തായമ്പക പരിശീലനകേന്ദ്രവും ആരംഭിച്ചു.


2012ല്‍ മലപ്പുറം കാലടി തണ്ടിലത്ത് സോപാനത്തിന്റെ ആദ്യ തായമ്പക പരിശീലനകേന്ദ്രം ആരംഭിച്ചു. ഇവിടെ പഠനം നടത്തിയ കുട്ടികളുടെ അരങ്ങേറ്റമാണ് രണ്ടാമത്തെ ലിംകാ ബുക് ഓഫ് റെക്കോഡ്‌സിലേക്കു നയിച്ചത്. 101 പേരുടെ തായമ്പകയാണ് അന്ന് അരങ്ങേറിയത്. പക്ക വാദ്യക്കാരുള്‍പ്പെടെ 240 കലാകാരന്മാര്‍ ആ അരങ്ങേറ്റത്തില്‍ പങ്കുകൊണ്ടു.
2016ല്‍ 31 പേരടങ്ങിയ കേരളത്തിലെ ആദ്യ പ്രൊഫഷനല്‍ വനിതാ പഞ്ചവാദ്യസംഘം സന്തോഷിന്റെ നേതൃത്വത്തില്‍ പരിശീലനം പൂര്‍ത്തിയാക്കി അരങ്ങേറ്റം കുറിച്ചു. പെരുമ്പറമ്പ് പുനര്‍ജനി വനിതാ കൂട്ടായ്മയാണു പരിശീലനം പൂര്‍ത്തിയാക്കിയത്. ഇത് സന്തോഷിന്റെ ജീവിതത്തിലെ മറ്റൊരു പ്രധാന ഏടായി.


ഈ കാലഘട്ടത്തിനിടയില്‍ ഇരുനൂറിലധികം രാജ്യങ്ങളില്‍നിന്നായി വാദ്യകലകളെ കുറിച്ചു പഠിക്കാന്‍ നിരവധി വിദേശികള്‍ സന്തോഷിനെ തേടിയെത്തി. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് 29 രാജ്യങ്ങളില്‍നിന്നുള്ള വാദ്യ പഠനസംഘം അദ്ദേഹത്തിന്റെ അടുത്തെത്തിയിരുന്നു.


കേരളത്തിലെ പരമ്പരാഗത വാദ്യകലകള്‍ നാശോന്മുഖമാകുന്നുവെന്നു ബോധ്യപ്പെട്ടതോടെ രംഗകലകളായ ഗദ്ദിക, ഇരുളനൃത്തം തുടങ്ങി ആട്ടം, മുളംചെണ്ട, കുടുക്കവീണ, ചീനിമുട്ട്, കോല്‍ക്കളി, തപ്പുകൊട്ടിപ്പാട്ട്, പാനപ്പാട്ട്, ഉടുക്കു കൊട്ടിപ്പാട്ട്, അറബന മുട്ട്, കൊമ്പ് പറ്റ്, സോപാന സംഗീതം, ഇടയ്ക്ക വിസ്മയം, തിമില ഇടച്ചില്‍, പഞ്ചമദ്ദള കേളി, പുള്ളുവന്‍ പാട്ട്, വില്ലിന്മേല്‍ തായമ്പക, മിഴാവ് മേളം, നന്തുണി പാട്ട്, നന്തുണി പാട്ട് (മണ്ണാന്‍), കുറുംകുഴല്‍ കച്ചേരി, നാദസ്വര കച്ചേരി, ഫ്യൂഷന്‍ സംഗീതം, വാദ്യവൃന്ദം, വാദ്യസമന്വയം, മുളസംഗീതം, സന്തൂര്‍, സന്ധ്യവേല, പഞ്ചവാദ്യം, സാക്‌സഫോണ്‍, തായമ്പക, പഞ്ചാരിമേളം, മരവാദ്യം, തുടികൊട്ടിപ്പാട്ട്, ദഫ്മുട്ട് അടങ്ങുന്ന 35ഓളം പാരമ്പര്യ കലകള്‍ അവതരിപ്പിക്കുകയും ജനങ്ങളിലെത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മെയ് ഏഴു മുതല്‍ 12 വരെ എടപ്പാള്‍ പെരുമ്പറമ്പില്‍ വാദ്യോത്സവം സംഘടിപ്പിച്ചു. 20 ലക്ഷത്തിലധികം രൂപ ചെലവഴിച്ചു നടത്തിയ വാദ്യോത്സവം കേരളത്തില്‍ തന്നെ ആദ്യ അനുഭവമായി. ഇതിന്റെ ഭാഗമായി കേരള ചരിത്രത്തിന്റെ ഭാഗമായ 1,000 ഉപകരണങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.


കലകളെ സംരക്ഷിക്കാനുള്ള സന്തോഷിന്റെ ശ്രമങ്ങള്‍ ഇന്നും തുടരുകയാണ്. വരുംകാലങ്ങളില്‍ കലകളെ സംരക്ഷിക്കാന്‍ വാദ്യകലാ ലൈബ്രറിയും വാദ്യോപകരണ നിര്‍മാണശാലകളും തുടങ്ങണമെന്ന ആഗ്രഹത്തിലാണ് ഈ യുവാവുള്ളത്. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് വാദ്യകലാ അക്കാദമിയും വാദ്യകലാ സര്‍വകലാശാലയും ആരംഭിക്കണമെന്നും അദ്ദേഹത്തിനു നിര്‍ദേശമുണ്ട്. വാദ്യകലകളെ കുറിച്ചു പഠിപ്പിക്കാന്‍ നിലവില്‍ കേന്ദ്രങ്ങളില്ലെന്ന പരിഭവമാണ് സന്തോഷിനു പറയാനുള്ളത്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സന്തോഷ് ഇതിനകം മന്ത്രിമാരെയും വാദ്യ കുലപതികളെയും സന്ദര്‍ശിച്ചു കഴിഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  4 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  5 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  5 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  5 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  6 hours ago