ഫീല്‍ഡ്തല സര്‍വേ: തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചു സഹകരിക്കണമെന്ന്
ഉദ്യോഗസ്ഥരെ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്
വടകര: വീടുകളിലെത്തുന്ന ഫീല്‍ഡ് ജീവനക്കാരുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചു സര്‍വെയുമായി സഹകരിക്കണമെന്ന് വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ അഭ്യര്‍ഥിച്ചു. സര്‍വെ ചെയ്യുന്ന ഫീല്‍ഡ് ഉദ്യോഗസ്ഥരെ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ഫോട്ടോ സഹിതമുള്ള പല വ്യാജ പ്രചാരണങ്ങളും നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് വടകര പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
ദേശീയ തലത്തില്‍ നാഷനല്‍ സാമ്പിള്‍ സര്‍വെ ഓഫിസും സംസ്ഥാന തലത്തില്‍ ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പും ചേര്‍ന്നു നടത്തുന്ന 76ാമത് റൗണ്ട് നാഷനല്‍ സാമ്പിള്‍ സര്‍വെയോട് അനുബന്ധിച്ച് ഫീല്‍ഡ് തല ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുക്കപ്പെട്ട സാമ്പിള്‍ വാര്‍ഡുകളില്‍ വീടുകള്‍ തോറും കയറി വിവരശേഖരണം നടത്തുന്നുണ്ട്.
വീട്ടില്‍ സ്ഥിരമായുള്ള അംഗങ്ങള്‍, പ്രതിമാസ ചെലവ്, ഭിന്നശേഷിക്കാര്‍, വീടുകളുടെ അവസ്ഥ എന്നിവയെ സംബന്ധിച്ചുളള വിവരങ്ങളാണ് ശേഖരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."