മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരേ നാട്ടുകാര്‍
തളിപ്പുഴ: ജനവാസ കേന്ദ്രത്തിന് സമീപം മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരേ പ്രധിഷേധവുമായി നാട്ടുകാര്‍ രംഗത്ത്.
വൈത്തിരി പഞ്ചായത്ത് തളിപ്പുഴ പൂക്കോട് കുന്നിലെ ജനങ്ങളാണ് പ്രധിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. മുന്‍പ് നാട്ടുകാര്‍ പഞ്ചായത്തിന് നല്കിയ പരാതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വീണ്ടും പഞ്ചായത്തിന്റെ അനുമതിയോടെ ഇവര്‍ പ്രദേശവാസികള്‍ക്ക് ദോഷകരമാകുന്ന രീതിയില്‍ ടവര്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.
വൈത്തിരി പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ തളിപ്പുഴ പൂക്കോട് കുന്നിലെ ജനവാസ കേന്ദ്രത്തിന് സമീപത്ത് ഐഡിയ കമ്പനി മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരേയാണ് പ്രദേശവാസികള്‍ രംഗത്തെത്തിയത്.
ജനവാസ കേന്ദ്രത്തില്‍ നിന്നും 20 മീറ്ററില്‍ അകലം പാലിക്കാതെയാണ് കമ്പനി ടവര്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. 2016ല്‍ ഇതേ സ്ഥലത്ത് ടവര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രദേശവാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു. നാട്ടുകാര്‍ ഒപ്പ് ശേഖരണം നടത്തി പഞ്ചായത്തിലും പൊലിസിലും പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ പരാതി നല്കി ഇത്ര കാലമായിട്ടും പഞ്ചായത്ത് അധികൃതര്‍ ഈ സ്ഥലം സന്ദര്‍ശിക്കുക പോലും ചെയ്യാതെയാണ് വീണ്ടും ടവര്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി നല്‍കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണിത്. അര്‍ബുദ രോഗബാധിതരായ കുട്ടികളും ആസ്ത്മ, ശ്വാസതടസം തുടങ്ങിയ രോഗബാധിതരായ വയോധികരുമടങ്ങുന്നവരും സമീപത്ത് താമസിക്കുന്നുണ്ട്. ടവര്‍ സ്ഥാപിക്കുന്നതിനായി എടുത്ത മണ്ണ് മഴക്കാലത്ത് ഇടിഞ്ഞ് സമീപത്ത് സ്ഥിതി ചെയ്യുന്ന വീടിന് കേടുപാട് സംഭവിക്കുകയും ചെയ്തിരുന്നു. പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ക്കുള്‍പ്പെടെ പരാതി നല്കാന് ഒരുങ്ങുകയാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."