യുവാവ് മരത്തില്‍ കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്‌സ്
മാനന്തവാടി: കരക്കൊമ്പ് വെട്ടിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ മരത്തില്‍ സാഹസികമായി തൂങ്ങി കിടന്ന യുവാവിനെ ഫയര്‍ഫോഴ്‌സ് യൂനിറ്റ് ജീവനക്കാര്‍ രക്ഷിച്ചു.
കാരക്കാമല മംഗലമഠം സന്തോഷ് (28) ആണ് മരത്തില്‍ കുടുങ്ങിയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. കാരക്കാമല ചെറുവലത്ത് കരിമ്പില്‍ ഭഗവതി ക്ഷേത്രത്തിന്റെ മുന്നിലുള്ള ആല്‍മരത്തിന്റെ കൊമ്പ് വെട്ടി മാറ്റാനാണ് സന്തോഷ് മരത്തില്‍ കയറിയത്. അരയില്‍ കയര്‍ കെട്ടിയാണ് കൊമ്പ് മുറിച്ചത്. കൊമ്പ് മുറിഞ്ഞ് വീഴുന്നതിനിടെ സന്തോഷ് നിന്ന ഭാഗത്ത് നിന്ന് കാല്‍ തെറ്റി മരത്തിന്റെ മറ്റൊരു കൊമ്പില്‍ കുടുങ്ങി കാല്‍ പൊട്ടുകയായിരുന്നു.
ഇതോടെ കയറില്‍ തൂങ്ങി നിന്നു. കൂടെ ജോലി ചെയ്തിരുന്ന രണ്ട് പേര്‍ ചേര്‍ന്ന് മരത്തില്‍ നിന്ന് ഇറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് ഫയര്‍ഫോഴ്‌സ് യൂനിറ്റിനെ വിവരമറിയിച്ചത്.
മാനന്തവാടി അഗ്നി രക്ഷ യൂനിറ്റിലെ അസി. സ്റ്റേഷന്‍ ഓഫിസര്‍ പി.സി ജയിംസ്, ലീഡിംഗ് ഫയര്‍മാന്‍ എ.വി വിനോദ്, അസി.ലീഡിങ് ഫയര്‍മാന്‍മാരായ കെ. ധനീഷ്, കെ. സുധീഷ്, എം.ബി ബബിന്‍, വി.സി ജോര്‍ജ്, ഡ്രൈവര്‍ സി. രതീഷ് സ്ഥലത്തെത്തി സന്തോഷിനെ രക്ഷപ്പെടുത്തുകയായിരുന്നു. അരമണിക്കൂറോളമാണ് സന്തോഷ് കയറില്‍ തൂങ്ങി കിടന്നത്. പരുക്കേറ്റ സന്തോഷിനെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."