HOME
DETAILS

രക്താര്‍ബുദം ബാധിച്ച ഒന്‍പത് വയസുകാരന്‍ തീരാദുരിതത്തില്‍

  
backup
December 01 2018 | 04:12 AM

%e0%b4%b0%e0%b4%95%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b5%81%e0%b4%a6%e0%b4%82-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%92%e0%b4%a8

പുല്‍പ്പള്ളി: രക്താര്‍ബുദം ബാധിച്ച ഒന്‍പത് വയസുകാരന്‍ തീരാദുരിതത്തില്‍. സ്വന്തമായി സ്ഥലവും വീടുമില്ലാത്ത കുടുംബം നാട്ടുകാരുടെ സഹായത്തോടെ പുല്‍പ്പള്ളിയിലെ ടൂറിസ്റ്റ് ഹോമിലാണ് കഴിയുന്നത്.
മുള്ളന്‍കൊല്ലി ചണ്ണോത്തുകൊല്ലി സഞ്ജുവിന്റെ മകന്‍ ആദര്‍ശാണ് രക്താര്‍ബുദം മൂലം ദുരിതത്തിലായിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും ചികിത്സ നടത്തി തിരികെയെത്തിയ ശേഷം ജീവിക്കാന്‍ യാതൊരു വഴിയുമില്ലാത്ത അവസ്ഥയിലാണ് ഈ കുടുംബം. പിതാവ് എട്ട് വര്‍ഷം മുമ്പ് ഉപേക്ഷിച്ച് പോയതിന് ശേഷം സഞ്ജു കൂലിപ്പണി ചെയ്താണ് കുടുംബത്തെ പോറ്റുന്നത്. ആദര്‍ശിനെ കൂടാതെ മൂന്നാംക്ലാസില്‍ പഠിക്കുന്ന പത്തുവയസുകാരനായ ആകാശ് എന്ന മറ്റൊരു മകന്‍ കൂടി സഞ്ജുവിനുണ്ട്. ആദര്‍ശിന് രോഗം മൂര്‍ച്ഛിച്ചതോടെ എന്ത് ചെയ്യണമെന്ന അറിയാത്ത അവസ്ഥയിലാണ് കുടുംബം. ജോലിക്ക് പോകാന്‍ സാധിക്കാതെ വന്നതോടെ കടുത്ത സാമ്പത്തിക പ്രയാസത്തിലുമായി. പലപ്പോഴും നാട്ടുകാരാണ് ചികിത്സക്കും മറ്റുമായി സഹായിച്ചത്. ശരീരം ചൊറിഞ്ഞുതടിക്കുകയും അഞ്ചാംപനി വരികയും ചെയ്തതിനെത്തുടര്‍ന്ന് ആദര്‍ശിനെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീടാണ് രോഗം രക്താര്‍ബുദം ആണെന്ന് തിരിച്ചറിയുന്നത്.
ആദര്‍ശിന്റെ ചികിത്സ നടക്കുന്നതിനിടെ സഞ്ജുവിന് ഗര്‍ഭപാത്രത്തിലുണ്ടായ മുഴയെ തുടര്‍ന്ന് ഓപ്പറേഷന്‍ നടത്തേണ്ടി വന്നു.പിന്നീട് ഓപ്പറേഷന്‍ ചെയ്ത മുറിവ് പഴുത്തതോടെ സ്ഥിതി വഷളായി. അവിടെയും സഹായവുമായെത്തിയത് നാട്ടുകാര്‍ തന്നെയായിരുന്നു. വിദഗ്ധമായ ചികിത്സ ലഭ്യമായാല്‍ ആദര്‍ശിന് ഇനിയും ജീവിതത്തിലേക്ക് തിരിച്ചുവരാനാവും. എന്നാല്‍ സാമ്പത്തികശേഷിയില്ലാത്തതില്‍ അതിനുള്ള സാഹചര്യം നിലവിലില്ല. സുമനസുകള്‍ സഹായിക്കുമെന്ന ഏകപ്രതീക്ഷയിലാണ് ഈ കുടുംബം ഇപ്പോള്‍ ജീവിക്കുന്നത്. 7356539523.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  7 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  14 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  21 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  30 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  an hour ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  an hour ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago