HOME
DETAILS

അര്‍ധരാത്രി ഡോക്ടറെയും കുടുംബത്തെയും വിളിച്ചുണര്‍ത്തി മോഷ്ടിക്കുകയാണെന്ന് പറഞ്ഞ് കവര്‍ച്ച, ഒന്നും കിട്ടാതായപ്പോള്‍ കണ്ണില്‍ കണ്ട ടോയ്‌സ് തച്ചുടച്ചു, നോക്കുമ്പോള്‍ ടോയ്‌സിനുള്ളില്‍ 30 പവനും 80,000 രൂപയും; സംഭവം തൃശൂരില്‍

  
backup
November 24 2019 | 04:11 AM

thrissur-theft-gold-and-money-inside-teddy-bear-24-11-2019

തൃശൂര്‍: അര്‍ധരാത്രി ത്രൂശൂരിലെ പ്രമുഖ ഡോക്ടറുടെ വലിയ വീട്ടില്‍ കള്ളന്‍ കയറുന്നു, വീട്ടുകാരെ മുഴുവന്‍ വിളിച്ചുണര്‍ത്തിയ ശേഷം ഞങ്ങള്‍ മോഷ്ടിക്കാന്‍ വന്നതാണ് സഹകരിക്കണം എന്ന് അഭ്യര്‍ഥിക്കുന്നു, പിന്നീട് വീട്ടുകാരുടെ സഹായത്തോടെ വീട് മുഴുവന്‍ അരിച്ചുപൊറുക്കുന്നു, ഒന്നും കിട്ടാതായതോടെ കണ്‍മുന്നില്‍ കണ്ട ടോയ്‌സ് അടിച്ചുതകര്‍ക്കുന്നു, അപ്പോഴുണ്ട് ടോയ്‌സിനുള്ളില്‍ 30 പവന്‍ സ്വര്‍ണാഭരണങ്ങവും 80,000 രൂപയുടെ നോട്ട് കെട്ടും, ഉടന്‍ അതെടുത്തു കള്ളന്‍മാര്‍ വന്നവഴി പോവുന്നു...! തൃശൂരിലെ മണ്ണുത്തിയിലാണ് സിനിമാ തിരക്കഥ പോലെയുള്ള ഈ സംഭവങ്ങളെല്ലാം അരങ്ങേറിയത്.

മണ്ണുത്തി മുല്ലക്കര മെയിന്റോഡില്‍ ആട്ടോക്കാരന്‍ വീട്ടില്‍ ഹോമിയോ ഡോക്ടര്‍ ക്രിസ്‌റ്റോ(37) യുടെ വീട്ടില്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം ഉണ്ടായത്. മണ്ണുത്തി പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ മുല്ലക്കര ഡോണ്‍ബോസ്‌കോ സ്‌കൂളിന് എതിര്‍വശമാണ് ഡോ. ക്രിസ്റ്റോയുടെ വലിയ വീട്. സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ: മുഖംമൂടിയണിഞ്ഞ നാലംഘസംഘമാണ് വീട്ടില്‍ കയറിയത്. വീടിനോട് ചേര്‍ന്നുള്ള ക്ലിനിക്കിന്റെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ ഉള്ളിലെത്തിയത്. വീടിന്റെ വശത്ത് സൂക്ഷിച്ച അരിവാളും മോഷ്ടാക്കളിലൊരാള്‍ കൈയില്‍ സൂക്ഷിച്ചു. ക്രിസ്‌റ്റോയുടെ അമ്മ പുഷ്പ(63) യുടെ മുറിയിലാണ് ആദ്യം കയറിയത്.

പുഷ്പയെ വിളിച്ചുണര്‍ത്തി മോഷ്ടാക്കള്‍ പറഞ്ഞു, ഞങ്ങള്‍ മോഷ്ടിക്കാന്‍ കയറിയതാണ്. ശബ്ദമുണ്ടാക്കരുത് എന്ന്. പിന്നീട് പുഷ്പയുടെ കൂടെ ഉറങ്ങിയ കൊച്ചുമകനെയും വിളിച്ചുണര്‍ത്തി. ശേഷം ഡോക്ടറും ഭാര്യയും ഉറങ്ങുന്ന മുകള്‍നിലയിലെ മുറിയിലേക്ക് പോയി. മകനോട് അച്ഛനെയും അമ്മയെയും വിളിക്കാന്‍ പറഞ്ഞു. നട്ടപ്പാതിര നേരത്ത് മകന്‍ വിളിക്കുന്നത് കേട്ട് ഡോക്ടറും ഭാര്യയും വാതില്‍തുറന്നുനോക്കുമ്പോഴുണ്ട് മുഖംമടിയണിഞ്ഞ സംഘം മുന്നില്‍. ഈ സമയം നാലുപേരില്‍ ഒരാള്‍ താഴത്തെ നിലയില്‍ പുഷ്പയെ തടഞ്ഞുവച്ചിരിക്കുകയായിരുന്നു. ഡോക്ടറോടും ഭാര്യയോടും കള്ളന്‍മാര്‍ പറഞ്ഞു, സഹകരിക്കണം.. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും അതാണ് നല്ലത് എവിടെയാണ് പണം സൂക്ഷിച്ചുവച്ചിരിക്കുന്നത് എന്ന്.

പണവും സ്വര്‍ണവും ഇവിടെയില്ലെന്ന മറുപടി കൊടുത്തതോടെ, എല്ലാം ഇവിടെ ഉണ്ടെന്ന് കള്ളന്‍മാര്‍ പ്രതികരിച്ചു. പിന്നീട് ഡോക്ടറുടെയും ഭാര്യയുടെയും മുന്നില്‍വച്ച് അലമാര തുറന്ന് തപ്പാന്‍ തുടങ്ങി. അലമാരിയിലെ വസ്ത്രങ്ങളെല്ലാം പുറത്തേക്ക് വലിച്ചുവാരിയിട്ടു. ഒന്നും കാണാത്തതിനാല്‍ ദേഷ്യം പ്രകടിപ്പിച്ച കള്ളന്‍മാര്‍ ഡോക്ടറോട് കലിപ്പ് പ്രകടിപ്പിക്കാന്‍ നോക്കുമ്പോഴുണ്ട് മുന്‍പില്‍ കരടിക്കുട്ടിയുടെ പാവ. ഉടന്‍ കൈയിലെ അരിവാള്‍ കൊണ്ട് അതു പിന്നിക്കീറി. അപ്പോള്‍ പാവയുടെ വയറ്റില്‍നിന്ന് സ്വര്‍ണാഭരണങ്ങളും നോട്ടുകെട്ടുകളും താഴെ വീണു. അതില്‍ 30 പവന്‍ സ്വര്‍ണവും 80,000 രൂപയും ഉണ്ടായിരുന്നു. അതെടുത്ത കള്ളന്‍മാര്‍ ഉടന്‍ മടങ്ങുകയും ചെയ്തു. പോവും മുന്‍പ് വീട്ടിലെ സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്‌കും എടുത്താണ് കള്ളന്‍മാര്‍ മടങ്ങിയത്. വീട്ടുകാരോടുള്ള സംഘത്തലവന്റെ സംസാരം മുഴുവനും ഇംഗ്ലീഷിലുമായിരുന്നു. മറ്റുള്ളവര്‍ തമിഴ് കലര്‍ന്ന മലയാളത്തിലും സംസാരിച്ചു. രാവിലെ അയല്‍വാസികളെ വിളിച്ചുവരുത്തി മുറിതുറന്നാണു കുടുംബാംഗങ്ങള്‍ പുറത്തിറങ്ങിയത്.

നാടകീയത തീര്‍ന്നില്ല, വീട്ടില്‍ മോഷണം നടക്കുമ്പോള്‍ റോഡരികില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പുറത്ത് കള്ളന്‍മാരെയും കാത്തുകിടക്കുന്നുണ്ടായിരുന്നു. രാത്രി അതുവഴി പട്രോളിങ് നടത്തിക്കൊണ്ടിരുന്ന പൊലിസ് അസാധാരണമായി ഒരു കാര്‍ നിര്‍ത്തിയിട്ടത് കണ്ട് കാറില്‍ ഇരിക്കുകയായിരുന്ന ഡ്രൈവറോട് കാര്യം അന്വേഷിച്ചു. ദൂരയാത്ര കഴിഞ്ഞ് വരുകയാണെന്നും ഉറക്കം തോന്നിയതിനാല്‍ നിര്‍ത്തിയിട്ട് ക്ഷീണം അകറ്റുകയാണെന്നുമായിരുന്നു പൊലിസിന് ലഭിച്ച മറുപടി. വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ എല്ലാം കൃത്യമായതോടെ പൊലിസ് പിന്നെ സംശയിച്ചതുമില്ല. തന്നെയുമല്ല ഉറക്കം കാണും, അതുകൊണ്ട് കുറച്ച് റെസ്റ്റെടുത്ത് പോയാല്‍ മതിയെന്ന് പൊലിസ് കള്ളന്‍ ഡ്രൈവര്‍ക്ക് ഉപദേശവും നല്‍കി.

എന്നാല്‍, ഇതിനിടെ കാറിന്റെ നമ്പര്‍ (കെ.എ.51എം 1093) പൊലിസ് ഓര്‍ത്തുവച്ചത് മാത്രമാണ് കേസില്‍ ആകെയുള്ള തുമ്പ്. ഡോക്ടറുടെ വീടും പരിസരവും അറിയാവുന്നവര്‍ ആണ് മോഷണത്തിന് പിന്നിലെന്നും പൊലിസ് സംശയിക്കുന്നുണ്ട്. പ്രതികള്‍ക്കായി പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കേരളം വിട്ടെന്നു കരുതുന്ന ഇവര്‍ക്കായി അയല്‍ സംസ്ഥാനത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു.

വീട് സ്ഥിരമായി നിരീക്ഷിച്ച് എത്തിയവരാണ് മോഷണം നടത്തിയതെന്നും പൊലിസ് പറയുന്നു. ഒന്നിലധികം തവണ മോഷ്ടാക്കള്‍ ക്ലിനിക്കില്‍ എത്തിയിട്ടുണ്ടാവാം. ഇപ്രകാരമാണ് ക്ലിനിക്ക് വഴി വീട്ടിലേക്ക് കടക്കാനുള്ള വഴി ഇവര്‍ കണ്ടെത്തിയതെന്നും പൊലിസ് സംശയിക്കുന്നു. ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്തതാണ് കാറെന്ന് കണ്ടെത്തി. മണ്ണുത്തി പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മോഷ്ടാക്കള്‍ക്ക് തമിഴ്‌നാട്ടിലെ മധുരയുമായി ബന്ധമുള്ളതായും സൂചന ലഭിച്ചു. ഒരുസംഘം മധുരയിലേക്കും ഒരുസംഘം ബംഗളൂരുവിലേക്കും പുറപ്പെട്ടിട്ടുണ്ട്.

thrissur theft gold and money inside teddy bear



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago