ബാപ്പു ഹാജിയുടെ സ്മരണയില്‍ അവര്‍ ഹിമയില്‍ ഒത്തു കൂടി
കാളികാവ്: മത സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയില്‍ മലയോര മേഖലയുടെ വഴികാട്ടിയായിരുന്ന എ.പി ബാപ്പു ഹാജിയുടെ വേര്‍പാടിന്റെ 14ാം നാള്‍ അവര്‍ ഹിമയില്‍ ഒത്തുകൂടി. കുടുംബ പ്രസ്ഥാന ബന്ധുക്കള്‍ ഹാജി പടുത്തുയര്‍ത്തിയ ഹിമയുടെ സ്‌നേഹതീരത്ത് ഹാജിയുടെ ഒത്തു ചേര്‍ന്ന് അനുസ്മരണവും പ്രാര്‍ഥനയും നടത്തി.
എണ്‍പതുകളില്‍ എ.പി ബാപ്പു ഹാജി സി.എച്ച് ഹൈദ്രോസ് മുസ്‌ലിയാര്‍, കെ.ടി മാനു മുസ്‌ലിയാര്‍ എന്നിവര്‍ക്കൊപ്പം നിന്ന് രൂപീകരിച്ച കാളികാവ് ഏരിയാ ഖാസീസ് അസോസിയേഷന്‍, ഹിമ എജ്യൂകേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ്, സമസ്ത പോഷക ഘടകങ്ങള്‍, ഭാറുന്നജാത്ത്, വാഫി, ക്രസന്റ് ഹയര്‍ സെക്കന്‍ഡറി, മുസ്‌ലിം ലീഗ് തുടങ്ങി ഹാജി നേതൃത്വം നല്‍കിയ സംവിധാനങ്ങളുടെ പ്രതിനിധികളാണ് വ്യാഴാഴ്ച ഹിമയില്‍ ഒത്തുകൂടിയത്.
അനുസ്മരണ സമ്മേളനവും പ്രാര്‍ഥന സദസും സമസ്ത കേന്ദ്ര മുശാവറ അംഗം വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു.സി.ഐ.സി കോഡിനേറ്റര്‍ അബ്ദുല്‍ ഹകീം ഫൈസി ആദൃശേരി അധ്യക്ഷനായി. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മൊയ്തീന്‍ ഫൈസി പുത്തനഴി, പി. സൈതാലി മുസ്‌ലിയാര്‍ മാമ്പുഴ, സി.പി മുജീബ് ദാരിമി, സലാം ഫൈസി ഇരിങ്ങാട്ടിരി, ഫരീദ് റഹ്മാനി കാളികാവ്, ബഹാവുദ്ദീന്‍ ഫൈസി, സി. അബ്ദുല്ല മൗലവി, ഉസ്മാന്‍ ഫൈസി എറിയാട്, അബ്ദുല്ല കുട്ടി മാസ്റ്റര്‍ കരുളായി, മോയിക്കല്‍ ഇണ്ണി ഹാജി, കളത്തില്‍ കുഞ്ഞാപ്പു ഹാജി, എം. അലവി സാഹിബ്, എന്‍.കെ അബ്ദുറഹ്ന്‍ സാഹിബ്, അബ്ദുല്‍ കരീം ബാഖവി, അനസ് മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."