HOME
DETAILS
MAL
മാലിന്യപ്രശ്നം; വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിക്കും
backup
August 07 2016 | 22:08 PM
നാദാപുരം: കല്ലാച്ചിയിലെ മാലിന്യപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കല്ലാച്ചിയില്ഹര്ത്താല് നടത്താന്‍ വ്യാപാരികള്‍ തീരുമാനിച്ചു.
മാലിന്യ നീക്കം തടസപ്പെട്ടതോടെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്‍പിലും ടൗണിന്റെ പ്രധാന ഭാഗങ്ങളിലും മാലിന്യം അടിഞ്ഞുകൂടി ആരോഗ്യ പ്രശ്നങ്ങള്‍ ഉയര്‍ത്തുകയാണ്.
മാലിന്യങ്ങളില്‍ നിന്ന് ഉയരുന്ന ദുര്‍ഗന്ധം വ്യാപാരികളെയും ടൗണിലെത്തുന്നവരെയും ഒരു പോലെ പ്രയാസപ്പെടുത്തുകയാണ്.
ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെയാണ് വ്യാപാരികള്‍ സമരവുമായി രംഗത്തിറങ്ങാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം വ്യാപാരികളുടെ നേതൃത്വത്തില്ഇവിടെ പ്രതിഷേധ പ്രകടനവും നടന്നിരുന്നു. തേറത്ത് കുഞ്ഞികൃഷ്ണന്‍നമ്പ്യാര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."