അന്യസംസ്ഥാന ലോട്ടറി: സര്‍ക്കാരിന്റേത് കള്ളക്കളിയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: അന്യസംസ്ഥാന ലോട്ടറികളുടെ മടങ്ങി വരവ് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ ആത്മാര്‍ഥതയോടെയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഒരുവശത്തു ജി.എസ്.ടിയുടെ മറപിടിച്ച് സാന്റിയാഗോ മാര്‍ട്ടിന് കേരളത്തിലേക്ക് വഴി ഒരുക്കുകയും മറുവശത്തു തടയുന്നതായി ഭാവിക്കുകയുമാണ് സര്‍ക്കാര്‍. അന്യസംസ്ഥാന ലോട്ടറിക്കെതിരേ നടപടിയെടുക്കുകയാണെന്ന് പറയുന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പാര്‍ട്ടിയുടെ മുഖപത്രത്തില്‍ അന്യസംസ്ഥാന ലോട്ടറിക്കാരുടെ പരസ്യം പ്രത്യക്ഷപ്പെടുന്നത് തന്നെ ഈ കള്ളക്കളിക്ക് തെളിവാണ്. മുന്‍പ് ഇടതു സര്‍ക്കാരിന്റെ കാലത്ത് അന്യ സംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ കൊള്ള നടത്തുമ്പോഴും ഇതേ കള്ളക്കളി തന്നെയാണ് നടന്നിരുന്നത്. അന്ന് അവരുടെ നറുക്കെടുപ്പിന്റെ തല്‍സമയ സംപ്രേക്ഷണം വന്നിരുന്നത് സി.പി.എം നിയന്ത്രണത്തിലുള്ള ടി.വി ചാനലിലായിരുന്നു. അന്ന് സി.പി.എം മുഖപത്രം അന്യസംസ്ഥാന ലോട്ടറിക്കാരില്‍ നിന്ന് രണ്ട് കോടിരൂപ ഡിപ്പോസിറ്റ് എന്ന പേരില്‍ വാങ്ങുക പോലും ചെയ്തു.
കേന്ദ്ര ലോട്ടറി നിയമം കര്‍ശനമായി പാലിച്ചാല്‍ തന്നെ അന്യസംസ്ഥാന ലോട്ടറിക്കാരെ ഇവിടെ നിന്നു തുരത്താമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."