ഉപതെരഞ്ഞെടുപ്പ്: സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍
കണ്ണൂര്‍: ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടു വീതം വാര്‍ഡുകള്‍ യു.ഡി.എഫും എല്‍.ഡി.എഫും നിലനിര്‍ത്തി.
ഉപതെരഞ്ഞെടുപ്പ് നടന്ന കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വന്‍കുളത്തുവയല്‍ ഡിവിഷനില്‍ സി.പി.എമ്മിലെ പി. പ്രസീത, പന്ന്യന്നൂര്‍ പഞ്ചായത്തിലെ കോട്ടക്കുന്ന് വാര്‍ഡില്‍ സി.പി.എമ്മിലെ അഡ്വ. സുലാഫ ഷംസുദ്ദീന്, നടുവില്‍ പഞ്ചായത്തിലെ അറക്കല്‍താഴെ വാര്‍ഡില്‍ മുസ്ലിം ലീഗിലെ കെ. മുഹമ്മദ് കുഞ്ഞി, ന്യൂമാഹി പഞ്ചായത്തിലെ ചവോക്കുന്ന് വാര്‍ഡില്‍ ലീഗിലെ തന്നെ സി.കെ മഹ്റൂഫ് എന്നിവരാണു വിജയിച്ചത്.വന്‍കുളത്ത് വയലില്‍ കോണ്‍ഗ്രസിലെ റീജ രാജിനെയാണ് പ്രസീത തോല്പിച്ചത്. ഇവര്‍ക്കു 3150 വോട്ടും റീജയ്ക്ക് 1433 വോട്ടും ലഭിച്ചു. കോട്ടക്കുന്നില്‍ സുലാഫ 229 വോട്ടിനാണു വിജയിച്ചത്. സുലാഫയ്ക്കു 474 വോട്ടും എതിര്‍സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ രാജിക്ക് 245 വോട്ടും ലഭിച്ചു.
അറക്കല്‍ താഴെ വാര്‍ഡില്‍ ഇടതുസ്വതന്ത്രന് പി.പി ഷാജിയെയാണു കെ. മുഹമ്മദ്കുഞ്ഞി പരാജയപ്പെടുത്തിയത്. മുഹമ്മദ് കുഞ്ഞി 875 വോട്ടും ഷാജി 281 വോട്ടും നേടി. ചവോക്കുന്നില്‍ മഹ്റൂഫിന് 352 വോട്ടും എതിര് സ്ഥാനാര്‍ഥി സി.പി.ഐയിലെ കണ്ട്യന്‍ റിഷികേഷിനു 302 വോട്ടും ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."