നിഷ്‌ക്രിയ ആസ്തി പ്രതിസന്ധിയുണ്ടായത് കര്‍ഷകവായ്പ കാരണമല്ല, തൊഴിലുറപ്പ് പദ്ധതി വലിയ വിജയമായിരുന്നു: ബി.ജെ.പിക്കെതിരെ വരുണ്‍ ഗാന്ധി
ന്യൂഡല്‍ഹി: ബി.ജെ.പി സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചും യു.പി.എ കാലത്തെ പദ്ധതിയെ പുകഴ്ത്തിയും ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി രംഗത്ത്. രാജ്യത്ത് നിഷ്‌ക്രിയ ആസ്തി (എന്‍.പി.എ) പ്രതിസന്ധിയുണ്ടായത് കര്‍ഷകരുടെ വായ്പ എഴുതിത്തള്ളിയത് കാരണമല്ലെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു. യു.പി.എ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന ദേശീയ തൊഴിലുറപ്പ് പദ്ധതിയെയും അദ്ദേഹം പുകഴ്ത്തി.
അഹമ്മദാബാദ് ഐ.ഐ.എമ്മില്‍ വിദ്യാര്‍ഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 40 വര്‍ഷത്തെ കര്‍ഷക വായ്പ എഴുതിത്തള്ളിയതും 40 വന്‍ വ്യവസായികളുടെ സാമ്പത്തിക സബ്‌സിഡിയും എടുത്തുനോക്കിയാല്‍ ഇതു വ്യക്തമാവും. 40 സമ്പന്ന കുടുംബത്തിന് നല്‍കുന്നതിന്റെ 23 ശതമാനം മാത്രമാണ് കര്‍ഷകര്‍ക്ക് വായ്പയായി നല്‍കുന്നതെന്നും വരുണ്‍ ഗാന്ധി പറഞ്ഞു.
ബന്ധപ്പെട്ടത് വായിക്കുക>>>മനേകാ ഗാന്ധിയും മകനും കോണ്‍ഗ്രസ് തറവാട്ടിലേക്ക്?
യു.പി.എ ഭരണപരാജയത്തിന്റെ ജീവിക്കുന്ന അടയാളമാണ് തൊഴിലുറപ്പ് പദ്ധതിയെന്ന മോദിയുടെ പരാമര്‍ശത്തെയും വരുണ്‍ ഗാന്ധി തള്ളി. പദ്ധതി പരാജയമായിരുന്നുവെന്നത് തെറ്റിദ്ധാരണയെന്ന് വരുണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."