HOME
DETAILS
MAL
കോഴിക്കോട്ടുകാരി ഹംന മറിയം അടുത്തമാസം ചുമതലയേല്‍ക്കും
backup
November 25 2019 | 05:11 AM
റിയാദ്: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പുതിയ കൊമേഴ്സ്യല്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പ്രസ് കോണ്‍സലായി നിയമിതയായ കോഴിക്കോട് സ്വദേശി ഹംനാ മറിയം ഡിസംബര്‍ ആദ്യം ചാര്‍ജെടുക്കും. 2017 കേഡറിലെ ഐ.എഫ്.എസുകാരിയും ഇപ്പോള്‍ പാരീസ് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥയുമാണ് ഹംന. ഇതോടെ ജിദ്ദ കോണ്‍സുലേറ്റിലെ ഇന്ത്യന്‍ ഫോറിന് സര്‍വിസിലെ ആദ്യ വനിതാ ഉദ്യോഗസ്ഥയായി ഹംന മാറി. നിലവില്‍ ഹംന അവധിയിലാണ്. കോഴിക്കോട്ടെ പ്രമുഖ ശിശുരോഗ വിദഗ്ധന്‍ ടി.പി അഷ്റഫിന്റേയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫിസിയോളജിസ്റ്റ് ഡോ. പി.വി ജൗഹറയുടേയും മകളാണ് ഹംന. തെലങ്കാന ഐ.എ.എസ് കേഡറിലെ അബ്ദുല്‍ മുസമ്മില്‍ ഖാനാണ് ഭര്‍ത്താവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."