ഇറാന്‍-യു.എസ് പടക്കപ്പലുകള്‍ നേര്‍ക്കുനേര്‍; നേരിയ സംഘര്‍ഷം
റിയാദ്: ഗള്‍ഫ് കടലില്‍ അമേരിക്കയുടെയും ഇറാന്റെയും പടക്കപ്പലുകള്‍ നേര്‍ക്കുനേര്‍ വന്നത് നേരിയ തോതില്‍ ആശങ്ക പരത്തി. ഗള്‍ഫ് കടലില്‍ പട്രോളിംഗില്‍ ഏര്‍പ്പെട്ട അമേരിക്കയുടെ നിമിറ്റിസിനും അകമ്പടി സേവിച്ച യുദ്ധ കപ്പലുകള്‍ക്കുമെതിരെ ഇറാന്‍ പടക്കപ്പലുകള്‍ അതിവേഗം അടുത്തതാണ് ആശങ്ക പരത്തിയത് . ഇത് ശ്രദ്ധയില്‍പെട്ട അമേരിക്കന്‍ ഹെലികോപ്റ്ററുകള്‍ ഇതിനെ തടയിടാന്‍ ശമിച്ചതിനെ തുടര്‍ന്ന് ചെറിയ തോതില്‍ സംഘര്‍ഷം ഉടലെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് ഇരു വിഭാഗവും പരസ്പരം കുറ്റപ്പെടുത്തി രംഗത്തെത്തി.
നാവികസേന തങ്ങളെ പ്രകോപിപ്പിച്ചെന്നു അമേരിക്കയും ഇറാനും പരസ്പരം ആരോപിക്കുന്നുണ്ട്. മാത്രമല്ല ഇറാന്‍ കപ്പലുകള്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി അമേരിക്കന്‍ ഹെലികോപ്റ്ററുകള്‍ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ഇരു രാജ്യങ്ങളും നേര്‍ക്കുനേര്‍ വന്ന സംഭവമാണിത്.
അമേരിക്കന്‍ കപ്പലുകക്ക് നേരെ ഇറാന്‍ റവലിയൂഷണറി ഗാര്‍ഡിന്റെ കപ്പല്‍ അതിവേഗത്തില്‍ വരികയായിരുന്നുവെന്നു യു എസ് നേവി അറിയിച്ചു. ഇറാന്‍ കപ്പലുകളുമായി ആശയ വിനിമയത്തിനു ശ്രമിച്ചെങ്കിലും ഇറാനില്‍ നിന്നും പ്രതികരണമൊന്നുമുണ്ടായിരുന്നില്ലെന്നും തുടര്‍ന്ന് ഹെലികോപ്റ്ററുകള്‍ ഇടപെട്ടതിനു ശേഷമാണ് ഇറാന്‍ കപ്പലുകള്‍ പിന്മാറിയായതെന്നും യു എസ് അറിയിച്ചു.
എന്നാല്‍, ഇക്കാര്യങ്ങള്‍ നിഷേധിച്ച ഇറാന്‍ അമേരിക്കയുടെ നീക്കം പ്രകോപനമൊന്നുമില്ലാതെയാണെന്നു പറഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പും സമാനമായ സംഭവങ്ങളുമായി ഇരു രാജ്യങ്ങളും തമ്മില്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അന്ന് ഇറാന്‍ നേവി ബോട്ടിനു നേരെ അമേരിക്കന്‍ നേവി വെടിയുതിര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."