HOME
DETAILS
MAL
എന്‍.സി.പി എം.എല്‍.എമാരുടെ താവളം മാറ്റുന്നു
backup
November 25 2019 | 05:11 AM
മുംബൈ: മഹാരാഷ്ട്രയില്‍ എന്‍.സി.പി എം.എല്‍.എമാര്‍ താമസിക്കുന്ന കേന്ദ്രം മാറ്റുന്നു. മുംബൈയിലെ റെനൈസന്‍സ് ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുന്ന എം.എല്‍.എമാരെ സുരക്ഷ മുന്‍നിര്‍ത്തി ഹയാത്ത് ഹോട്ടലിലേക്ക് മാറ്റാനാണ് നീക്കം നടക്കുന്നത്.
ഹോട്ടലില്‍ സാധാരണ വേഷത്തിലെത്തിയ പൊലിസ് ഉദ്യോഗസ്ഥനെ എന്‍.സി.പി എം.എല്‍.എമാര്‍ പിടികൂടിയിരുന്നു. ഇയാള്‍ ബി.ജെ.പിയുടെ ചാരനാണെന്നാണ് ആരോപണം. ഇതേതുടര്‍ന്നാണ് ഹോട്ടലില്‍ നിന്ന് എം.എല്‍.എമാരെ മാറ്റുന്നത്. എം.എല്‍.എമാരെ ഉടന്‍ തന്നെ മാറ്റുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, അശോക് ചവാന്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുശീല്‍ കുമാര്‍ ഷിന്‍ഡെ എന്നിവരും ശിവസേന നേതാക്കളായ ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും റെനൈസന്‍സ് ഹോട്ടലിലെത്തി എന്‍.സി.പി നേതാക്കളെ കണ്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."