HOME
DETAILS

അപ്രതീക്ഷിത ഹര്‍ത്താലില്‍ വലഞ്ഞ് മലപ്പുറവും:ചിലയിടങ്ങളില്‍ അക്രമം; സ്വകാര്യവാഹനങ്ങള്‍ ഓടി; കടകളും ഹോട്ടലുകളും പ്രവര്‍ത്തിച്ചു

  
backup
July 30 2017 | 18:07 PM

%e0%b4%85%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%a4-%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b2

മലപ്പുറം: ബി.ജെ.പി പ്രഖ്യാപിച്ച അപ്രതീക്ഷിത ഹര്‍ത്താലില്‍ വലഞ്ഞു മലപ്പുറവും. ജില്ലയില്‍ ചിലയിടങ്ങളിലുണ്ടായ ചെറിയ സംഘര്‍ഷങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു.
ശ്രീകാര്യത്ത് ആര്‍.എസ്.എസ് കാര്യവാഹിനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ചു കഴിഞ്ഞ ദിവസം രാത്രി ഏറെ വൈകിയാണ് ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയതത്. ഹര്‍ത്താല്‍ വിവരം അറിയാതെ വിവിധ ആവശ്യങ്ങള്‍ക്കായി രാവിലെയോടെ പുറത്തിറങ്ങിയവരാണ് വാഹനം കിട്ടാതെ വലഞ്ഞത്. ജില്ലാ ആസ്ഥാനത്തിനു പുറമേ മഞ്ചേരി, തിരൂര്‍, നിലമ്പൂര്‍, പൊന്നാനി തുടങ്ങിയ നഗരങ്ങളിലെല്ലാം കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങള്‍ ഓടിയെങ്കിലും കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല.
ചിലയിടത്തു കടകളും ഹോട്ടലുകളും തുറന്നു പ്രവര്‍ത്തിച്ചു. റെയില്‍വേ സ്റ്റേഷനുകളിലും കരിപ്പൂര്‍ വിമാനത്താവളത്തിലും എത്തിയ യാത്രക്കാര്‍ വാഹനങ്ങള്‍ കിട്ടാതെ ബുദ്ധിമുട്ടി. രാവിലെ നഗരങ്ങളില്‍ പ്രകടനം നടത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു. എടപ്പാളില്‍ റോഡ് ഉപരോധിച്ച ഹര്‍ത്താല്‍ അനുകൂലികള്‍ തൃശൂരില്‍നിന്നു കോഴിക്കോട്ടേക്കു പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിനു നേരെ കല്ലെറിഞ്ഞു.
രാവിലെ ഒന്‍പതിനായിരുന്നു സംഭവം. താനൂരില്‍ ഗതാഗത തടസമുണ്ടാക്കിയതിനു കണ്ടാലറിയാവുന്ന നൂറോളം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തു. തിരൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ സി.പി.എമ്മിന്റെ ബോര്‍ഡുകള്‍ തകര്‍ത്തതു സംഘര്‍ഷത്തിനിടയാക്കി. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ടു പേര്‍ക്കെതിരേയും ആക്രമണമുണ്ടായി. ഇവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാഴയൂര്‍ കാരാടില്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. മഞ്ചേരി കുത്തുകല്ലില്‍ ഓട്ടോറിക്ഷ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നു ചെറിയ സംഘര്‍ഷമുണ്ടായി. സംഭവത്തില്‍ മൂന്നുപേരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago