'അനര്‍ഹര്‍ ആനുകൂല്യങ്ങള്‍ നേടുമ്പോള്‍ അര്‍ഹരുടെ അവസരം നഷ്ടപ്പെടുന്നു'
തിരൂര്‍: അര്‍ഹതയില്ലാത്തവര്‍ ആനുകൂല്യങ്ങള്‍ നേടുമ്പോള്‍ അര്‍ഹതയുള്ളവരുടെ അവസരമാണ് നഷ്ടപ്പെടുത്തുന്നതെന്ന് മന്ത്രി കെ.ടി ജലീല്‍. തിരൂര്‍ നഗരസഭാ ഭരണ സമിതിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന എല്ലാവര്‍ക്കും ഭവനം പദ്ധതിയുടെ ഭാഗമായി ലൈഫ് മിഷന്‍ കരട് ലിസ്റ്റ് പ്രകാശനവും പി.എം.എ.വൈ ആദ്യഗഡു വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആനുകൂല്യങ്ങള്‍ക്ക് താന്‍ അര്‍ഹനാണോയെന്ന് ആലോചിച്ച് വേണം അവ കൈപ്പറ്റാന്‍. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ ഭവന പദ്ധതികള്‍ സംയോജിച്ച് വേണം പദ്ധതികള്‍ നടപ്പാക്കാനെന്നും മന്ത്രി പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. എസ് ഗിരീഷ് അധ്യഷനായി. പി.എം.എ.വൈ പദ്ധതിയുടെ ആദ്യ ഗഡുവായി 30,000 രൂപയുടെ ചെക്ക് ആയിശു വരിക്കോട്ടിലിന് മന്ത്രി കൈമാറി. മെഡിക്കല്‍ എന്‍ട്രന്‍സില്‍ ഉന്നത വിജയം നേടിയ തൃക്കണ്ടിയൂര്‍ ശില്‍പക്ക് ഉപഹാരം സമര്‍പ്പിച്ചു.
വൈസ് ചെയര്‍പേഴ്‌സന്‍ മുനീറ കിഴക്കാം കുന്നത്ത്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ ബാവ, പി.ഐ റഹിയാനത്ത്, ഗീത പള്ളിയേരി, കല്‍പ ബാവ, കെ.പി റംല, സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. പി ഹംസക്കുട്ടി, എ.കെ സൈതാലിക്കുട്ടി, വി നന്ദന്‍, പിമ്പുറത്ത് ശ്രീനിവാസന്‍, കെ.പി പ്രദീപ് കുമാര്‍, പി.എം രാജീവ്, എം മമ്മുക്കുട്ടി, പി.എ ബാവ, വിനു സി കുഞ്ഞപ്പന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."