റോഡിനു കുറുകെ പൈപ്പ്ലൈന്; ദുരിതംപേറി യാത്രക്കാര്‍
ആലക്കോട്: നെല്ലിപ്പാറ ടൗണില്‍ റോഡിനു കുറുകെ സ്വകാര്യ വ്യക്തി സ്ഥാപിച്ച പൈപ്പ് ലൈന്‍ അപകടക്കെണിയൊരുക്കുന്നു. യാതൊരു മാനദണ്ഡവും പാലിക്കാതെ സ്ഥാപിച്ച പൈപ്പുലൈനുകള്‍ വലിയ വാഹങ്ങള്‍ക്ക് ഉണ്ടാക്കുന്ന ദുരിതം ചെറുതൊന്നുമല്ല. ആലക്കോട് നിന്നു ചെറുപുഴയിലേക്ക് സര്‍വിസ് നടത്തുന്ന ബസുകള്‍ ഇവിടെയെത്തുമ്പോള്‍ വേഗത കുറക്കേണ്ട അവസ്ഥയാണ്. ബസിനു മുകളിലുള്ള കെട്ടുകള്‍ പൈപ്പ്ലൈനില്‍ തട്ടി താഴെ വീഴുന്നതും പതിവായിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പില്‍ നിന്നോ പഞ്ചായത്തില്‍ നിന്നോ യാതൊരു അനുമതിയും വാങ്ങാതെയാണ് കെട്ടിടം ഉടമ പൈപ്പുകള്‍ സ്ഥാപിച്ചതെന്നു നാട്ടുകാര്‍ പറയുന്നു. റോഡിന് ഇരുവശവുമുള്ള കെട്ടിടത്തിലേക്ക് ജലവിതരണം നടത്തുന്നതിനാണ് റോഡിനു മുകളിലൂടെ പൈപ്പുകള്‍ സ്ഥാപിച്ചത്. നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പൈപ്പ് ലൈന്‍ അഴിച്ചു മാറ്റാന്‍ അടിയന്തിര നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."