മലയോരത്ത് വ്യാജവാറ്റ് സുലഭം
ശ്രീകണ്ഠപുരം: മലയോര മേഖലയില്‍ മിക്ക സ്ഥലത്തും അനധികൃത മദ്യവും വ്യാജവാറ്റും സുലഭമാകുന്നു. വലിയ പ്രവര്‍ത്തന പരിധിയെത്തുടര്‍ന്ന് എല്ലായിടങ്ങളിലും ഓടിയെത്താനാവാതെ എക്‌സൈസ് വിഭാഗം കിതക്കുമ്പോഴാണ് വ്യാജവാറ്റുകാര്‍ പെരുകുന്നത്.
സുപ്രിം കോടതി നിര്‍ദ്ദേശാനുസരണം കഴിഞ്ഞ ഏപ്രില്‍ തുടക്കത്തില്‍ ഉളിക്കല്‍, ശ്രി കണ്ഠപുരം ഭാഗങ്ങളിലെ രണ്ട് ബിവറേജ് ഔട്ട്‌ലെറ്റുകള്‍ പൂട്ടിയതോടെയാണ് മലയോരത്ത് ശക്തിയായി വ്യാജവാറ്റും മദ്യക്കടക്കും ഏറിയത്. പയ്യാവൂര്‍, ചന്ദനക്കാംപാറ, മണ്ണേരി, കുന്നത്തൂര്‍, ഏരുവേശി, നിടിയേങ്ങ, പൈസക്കരി, കണിയാര്‍ വയല്‍, മലപ്പട്ടം ഭാഗങ്ങളില്‍ മദ്യക്കടത്തും വില്‍പ്പനയും വ്യാപകമാണ്. 100 രീപ മുതല്‍ 300 രൂപ വരെ ഈടാക്കിയാണ് ഇത്തരം കച്ചവടങ്ങള്‍ പൊടിപൊടിക്കുന്നത്. കാഞ്ഞിരക്കൊല്ലി, ചിറ്റാരി, വലിയ അരിക്കമല തുടങ്ങിയ ഉള്‍ഗ്രാമങ്ങളില്‍ ആയുധങ്ങള്‍ കരുതിവെച്ചുള്ള വ്യാജവാറ്റും സമാന്തര ബാറുകളിലെ വില്‍പനയും നടക്കുന്നുണ്ട്. ശ്രികണ്ഠാപുരത്തെ വിദേശമദ്യഷാപ്പ് പാടിക്കുന്ന് ഭാഗങ്ങളിലേക്ക് മാറ്റിയതു മുതല്‍ മയ്യില്‍, മലപ്പട്ടം ഭാഗങ്ങളിലും, ഇത്തരം അനധികൃത മദ്യവില്‍പന സംഘങ്ങള്‍ ഏറിയിരിക്കുകയാണ്. ഇതിനെതിരെ രംഗത്തിറങ്ങേണ്ട എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ശ്രികണ്ഠാപുരം സെക്ഷനാണെങ്കില്‍ വാടക കെട്ടിടത്തിലെ ഇത്തിരിയിടത്തില്‍ തിരിയാനും മറിയാനോ തൊണ്ടിമുതല്‍ സുക്ഷിക്കാനോ കഴിയാത്ത അവസ്ഥയിലാണ്. മലയോര മേഖലയിലെ ഒമ്പത് പഞ്ചായത്തുകളും ഒരു നഗരസഭാ പരിധിയുമാണ് ഉള്ളതെങ്കിലും എക്‌സൈസ് വകുപ്പിന് ഒരു ജീപ്പൊഴികെ മറ്റൊരു വാഹനങ്ങളോ സജ്ജീകരണങ്ങളോ ഇല്ല. മാത്രമല്ല മലയോര പ്രദേശമായതിനാല്‍ എല്ലായിടത്തും ഓടിയെത്താനുള്ള ഭൂമി ശാസ്ത്രപരമായ പ്രയാസങ്ങളും ഇവര്‍ അനുഭവിക്കുന്നു. കഴിഞ്ഞ ദിവസം വലിയ അരിക്ക മലയില്‍ എക്‌സൈസ് സംഘം റെയ്ഡിന് പോയപ്പോള്‍ തോക്ക് ചൂണ്ടിയാണ് വ്യാജമദ്യലോബികള്‍ എക്‌സൈസിനെ എതിരിട്ടത്. അവസാനം എക്‌സൈസ് സംഘത്തിന്റെ മനോധൈര്യത്തോടെയുള്ള പ്രതികരണം കൊണ്ട് ആയുധം ഉപേക്ഷിച്ച് മദ്യലോബി രക്ഷപ്പടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."