രഞ്ജി ട്രോഫി: കേരളത്തിനെതിരേ മധ്യപ്രദേശിന് അഞ്ചു വിക്കറ്റ് ജയം
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരേ മധ്യപ്രദേശിന് അഞ്ചു വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്‌സില്‍ വിജയലക്ഷ്യമായ 190 റണ്‍സ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ മധ്യപ്രദേശ് സ്വന്തമാക്കി.
ആദ്യ ഇന്നിങ്‌സിലെ ബാറ്റിങ് പരാജയമാണ് കേരളത്തിന് തോല്‍വി സമ്മാനിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ കേരളം 63 റണ്‍സിന് ഓള്‍ ഔട്ടായി. തുടര്‍ന്ന് ബാറ്റിങിനിറങ്ങിയ മധ്യപ്രദേശ് 328 റണ്‍സാണ് നേടിയത്. 265 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് അവര്‍ക്ക് നിര്‍ണായക വിജയത്തിന് സഹായകരമായി. രണ്ടാം ഇന്നിങ്‌സില്‍ കേരളം ക്യാപ്ടന്‍ സച്ചിന്‍ ബേബിയുടെയും (145) വിഷ്ണു വിനോദിന്റെയും( 193 നോട്ടൗട്ട്) സെഞ്ചുറികളുടെ ബലത്തില്‍ 455 എന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു.
രണ്ടാം ഇന്നിങ്‌സില്‍ എട്ടു റണ്‍സ് നേടുന്നതിനടെ നാലു വിക്കറ്റുകള്‍ നഷ്ടമായ നിലയില്‍ നിന്നാണ് 455 എന്ന ടോട്ടലിലേക്ക് എത്തിച്ചേരാന്‍ സാധിച്ചത്. വിഷ്ണുവും ബേസില്‍സ തമ്പിയും ഇന്നലെ രാവിലെ കേരളാ സ്‌കോര്‍ 450 കടത്തി. സ്‌കോര്‍ 451ല്‍ നിലക്കെ ബേസില്‍ തമ്പിയുടെ വിക്കറ്റ് നഷ്ടമായി. ഷുബം ഷര്‍മ സ്വന്തം പന്തില്‍ ക്യാച്ച് എടുത്താണ് ബേസിലിനെ പുറത്താക്കിയത്. തുടര്‍ന്നു വന്ന അവസാ ബാറ്റ്‌സ്മാന്‍ സന്ദീപ് വാര്യര്‍ നേരിട്ട ആദ്യപന്തില്‍ തന്നെ പുറത്തായി. തുടര്‍ന്നു ബാറ്റിങിനിറങ്ങിയ ആന്ധ്ര ഒരുഘട്ടത്തില്‍ രണ്ട് വിക്കറ്റിന് 42 എന്ന നിലയിലായിരുന്നു. രജദ് പാട്ടീദാറും യാഷ് ദുബൈയും ചേര്‍ന്ന് മധ്യപ്രദേശിന്റെ സ്‌കോര്‍ 100 നു മുകളില്‍ എത്തിച്ചു. സ്‌കോര്‍ 103 ലെത്തിയപ്പോള്‍ യാഷ് ദുബൈയെ (19) അക്ഷയ് ബൗള്‍ഡാക്കി. തുടര്‍ന്നെത്തിയ ക്യാപ്ടന്‍ നമാന്‍ ഓജ(4) കൂടി പുറത്തായതോടെ കേരളം ചെറിയ പ്രതീക്ഷ വച്ചു പുലര്‍ത്തി. എന്നാല്‍ തുടര്‍ന്നെത്തിയ ശുഭം ശര്‍മയും(44) രജത് പാട്ടീദാറും ചേര്‍ന്ന് മധ്യപ്രദേശിനെ വിജയത്തിലേക്ക് എത്തിച്ചു. കേരളത്തിന്റെ വിഷ്ണു വിനോദാണ് മാന്‍ ഓഫ് ദ മാച്ച്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."