അഭിനവ് ബിന്ദ്രക്ക് ഷൂട്ടിങ് പരമോന്നത ബഹുമതി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രക്ക് ഷൂട്ടിങ് ഫെഡറേഷന്റെ പരമോന്നത ബഹുമതി സമ്മാനിച്ചു. ഷൂട്ടിങ്ങിലെ മികവും ഷൂട്ടിങ്ങിനായി നല്കുന്ന സംഭാവനകളും കണക്കിലെടുത്ത് നല്കുന്ന ബ്ലൂ ക്രോസ് അവാര്‍ഡാണ് ബിന്ദ്ര കഴിഞ്ഞദിവസം മ്യൂണിക്കില്‍വച്ച് ഏറ്റുവാങ്ങിയത്.
ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരന് കൂടിയാണ് ബിന്ദ്ര. ഇന്റര്‍നാഷനല്‍ സ്പോര്‍ട്സ് ഷൂട്ടിങ് ഫെഡറേഷന്റെ ഏറ്റവും ഉന്നതമായ പുരസ്കാരമായ ബ്ലൂ ക്രോസ് ലഭിച്ചതില്‍ അത്യധികം സന്തോഷവും അഭിമാനവുമുണ്ടെണ്ടന്ന് ബിന്ദ്ര പറഞ്ഞു. കായികത്തിനായി പ്രത്യേകിച്ച് ഷൂട്ടിങ്ങിനായി എന്റെ ജീവിതം മാറ്റിവച്ചിരിക്കുകയാണെന്നും ബിന്ദ്ര കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച കായിക താരങ്ങളിലൊരാളായ ബിന്ദ്ര ഒളിംപിക്സില്‍ ഇന്ത്യക്കു വേണ്ടണ്ടി വ്യക്തിഗത സ്വര്‍ണം നേടിയ ആദ്യ താരം കൂടിയാണ്.
2008 ലെ ബെയ്ജിങ് ഒളിംപിക്സിലെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തിലായിരുന്നു രാജ്യത്തിന്റെ അഭിമാനമായി ബിന്ദ്ര സ്വര്‍ണം നേടിയത്. 2000 ത്തില്‍ അര്‍ജുനയും 2001 ല്‍ രാജീവ്ഗാന്ധി ഖേല്‍ രത്ന അവാര്‍ഡും ലഭിച്ചിരുന്നു. 2002, 2006, 2010, 2014 വര്‍ഷങ്ങളില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലും ബിന്ദ്ര സ്വര്‍ണമെഡല്‍ ജേതാവായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."