സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാരുടെ രക്ഷയ്ക്കായി കൊല്ലം സിറ്റി പൊലിസ്
കൊല്ലം: ഒറ്റക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ വീട്ടിലെ ലാന്റ് ഫോണ്‍ നമ്പരുകളെ കൊല്ലം സിറ്റി പൊലിസ് കണ്ട്രോള് റൂമുമായി ബന്ധിപ്പിക്കുന്ന പദ്ധതി തുടങ്ങി. ഏകദേശം 150 തോളം നമ്പരുകള്‍ നിലവില്‍ ഈ പദ്ധതിയിലുണ്ട.് പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യം മുതിര്‍ന്ന പൗരന്മാര്ക്ക് സഹായം ആവശ്യമായി വരുന്ന സന്ദര്‍ഭത്തില്‍ അവരുടെ വീട്ടില്‍ സ്ഥാപിക്കുന്ന ഒരു സ്വിച്ച് അമര്‍ത്തിയാല്‍ ഇയാളുടെ ഏറ്റവും വിശ്വസ്ഥനായ ഒരു അയല്‍വാസിയുടെ വീട്ടില്‍ സ്ഥാപിക്കുന്ന ഉപകരണം അലാറം മുഴക്കുകയും ഒപ്പം അയല്‍വാസി എത്രയും പെട്ടന്ന് ഇയാളുടെ വീട്ടിലെത്തി സഹായം നല്‍കാനും സാധിക്കുന്നു.
ഇങ്ങനെ ഒട്ടേറെ സേവന പ്രവര്‍ത്തനങ്ങള്‍ കൊല്ലം സിറ്റി പൊലീസ് മുതിര്‍ന്ന പൗരന്മരുടെ ക്ഷേമത്തിനായി നടപ്പാക്കി വരുന്നുണ്ട്. ഇതുസംബന്ധിച്ച് സിറ്റി പൊലിസ് നടത്തിയ ജില്ലാതല സെമിനാര്‍ സിറ്റിപൊലിസ് കമ്മിഷണര്‍ പി.കെ മധു ഉദ്ഘാടനം ചെയ്യ്തു. സെമിനാറില്‍ ത്രിപുര റിട്ട. ഡി.ജി.പി ജ്യോതിഷ് കുമാര്‍ തമ്പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും കൊല്ലം സബ് ജഡ്ജുമായ ആര് സുധാകാന്ത്, മോട്ടിവേഷണല്‍ സ്പീക്കര്‍ ആന്റ് പേഴ്സണല്‍ ട്രെയിനര്‍ ബാനര്‍ജി ഭാസ്ക്കരന്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ഇരുന്നൂറോളം മുതിര്‍ന്ന പൗരന്മാര് പെങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."