വിവാഹസംഘം സഞ്ചരിച്ച കാര്‍ അടിച്ചുതകര്‍ത്തു
താമരശേരി: ഹര്‍ത്താലില്‍ മലയോര മേഖലയില്‍ ഒറ്റപ്പെട്ട അക്രമങ്ങള്‍ അരങ്ങേറി. അടിവാരത്ത് കാര്‍ അടിച്ചുതകര്‍ത്തത് വാക്കേറ്റത്തിന് ഇടയാക്കി. മടവൂരില്‍നിന്ന് വിവാഹത്തില്‍ പങ്കെടുത്ത് ബന്ധുക്കളോടൊപ്പം തിരിച്ചുവരികയായിരുന്ന പൊട്ടിക്കൈ അഷ്റഫിന്റെ കാറാണ് ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചു തകര്‍ത്തത്. എലോക്കരയിലെ ബി.ജെ.പി നേതാവിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തിയെങ്കിലും സംഘര്‍ഷത്തിന് അയവുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ കാര്‍ നശിപ്പിച്ചതിന് നഷ്ടപരിഹാരം നല്‍കാമെന്ന ഉറപ്പിലാണ് സംഘര്‍ഷാവസ്ഥ അവസാനിച്ചത്.
രാവിലെ താമരശേരി തേറ്റാമ്പുറത്ത് റോഡ് തടസപ്പെടുത്തി തീയിട്ടത് പൊലിസെത്തി നീക്കം ചെയ്തു. കട്ടിപ്പാറയിലേക്ക് പോവുകയായിരുന്ന വിവാഹസംഘത്തെ തടഞ്ഞതും പ്രദേശത്ത് വാക്കേറ്റത്തിന് കാരണമായി. കട്ടിപ്പാറ പഞ്ചായത്തില്‍ ഇരുചക്ര വാഹന യാത്രക്കാരെയടക്കം തടഞ്ഞു. പൂനൂരില്‍ തുറന്ന കടകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു.
ഞായറാഴ്ച മേഖലയില്‍ നിരവധി കല്യാണങ്ങളും മറ്റു ആഘോഷങ്ങളും ഉണ്ടായിരുന്നു. ഹര്‍ത്താലിനെ തുടര്‍ന്ന് ഇതെല്ലാം അലങ്കോലമായി. വ്യപാര സ്ഥാപനങ്ങള്‍ക്കും വന്‍ നഷ്ടമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."