കോര്‍പറേഷന്‍ രാത്രികാല സര്‍വേ:തെരുവില്‍ ഉറങ്ങുന്നത് 294 പേര്‍
കോഴിക്കോട്: നഗരപരിധിയില്‍ തെരുവിലുറങ്ങുന്നവര്‍ക്ക് പാര്‍പ്പിടമൊരുക്കുന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത് 294 പേരെ. ഇവരില്‍ ഭൂരിഭാഗം പേരും ഇതരസംസ്ഥാന തൊഴിലാളികളാണെന്ന് കോര്‍പറേഷന്റെ സര്‍വേ വ്യക്തമാക്കുന്നു.
കൃത്യമായ കണക്കുകള്‍ നാളെ കോര്‍പറേഷനില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിടുമെന്ന് അധികൃതര്‍ അറിയിച്ചു. എട്ടോളം സംഘങ്ങളായി കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. പുതിയ ബസ് സ്റ്റാന്‍ഡ്, മെഡിക്കല്‍ കോളജ്, റെയില്‍വേ എന്നിവിടങ്ങളിലാണ് കൂടുതല്‍ പേരെ കണ്ടെത്താനായതെന്നും ഇവരില്‍ ഭൂരിഭാഗവും ഇതര സംസ്ഥാന തൊഴിലാളികളാണെന്നും സര്‍വേ പറയുന്നു. നഗര ഉപജീവന യജ്ഞത്തിന്റെ ഭാഗമായി കേന്ദ്ര പാര്‍പ്പിട ദാരിദ്ര്യ ലഘൂകരണ മന്ത്രാലയത്തിന്റെ കീഴില്‍ ഇന്ത്യയിലെ നഗരസഭകളില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് കഴിഞ്ഞ ബുധനാഴ്ച നഗരത്തില്‍ സര്‍വേ നടത്തിയത്.
സ്ഥിരമായതും എല്ലാ കാലാവസ്ഥയിലും പ്രവര്‍ത്തിക്കുന്നതും അടിസ്ഥാന സൗകര്യങ്ങളായ ശുചിത്വ സംവിധാനങ്ങള്‍, വൈദ്യുതി, അടുക്കളകള്‍, പൊതു വിശ്രമകേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഉള്‍കൊള്ളിച്ചായിരിക്കും പദ്ധതിയുടെ ഭാഗമായി പാര്‍പ്പിടമൊരുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."