HOME
DETAILS
MAL
ആരോഗ്യ വകുപ്പിന്റെ ക്ലോറിനേഷന്: കിണര്‍ മലിനമായതായി പരാതി
backup
July 30 2017 | 20:07 PM
താമരശേരി: ആരോഗ്യവകുപ്പ് അധികൃതര്‍ ക്ലോറിനേഷന് ചെയ്ത കുടിവെള്ള പദ്ധതിയുടെ കിണറില്‍ മത്സ്യങ്ങള്‍ ചത്ത് വെള്ളം മലിനമായതായി പരാതി.
പൂനൂര് കക്കാട് കുടിവെള്ള പദ്ധതിയുടെ കിണറിലാണ് സംഭവം. പ്രദേശത്തെ അന്‍പതോളം കുടുംബങ്ങള്‍ കുടിവെള്ളമായി ഉപയോഗിക്കുന്ന കിണറാണ് മലിനമായത്. വ്യാഴാഴ്ചയാണ് ആരോഗ്യവകുപ്പ് അധികൃതര്‍ കിണര്‍ ക്ലോറിനേഷന് ചെയ്തത്. ഇന്നലെ കിണില്‍ നിന്ന് ദുര്‍ഗന്ധമുണ്ടായതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മത്സ്യങ്ങളും തവളകളും ചത്തുകിടക്കുന്നത് കണ്ടത്. വെള്ളം മലിനമായതിനാല്‍ ഇന്നലെ പമ്പിങ് നടത്താനായില്ല.
എന്നാല്‍ ക്ലോറിനേഷന് ചെയ്യുന്നതില്‍ അധികൃതര്‍ വേണ്ടത്ര ശ്രദ്ധ കാണിക്കാത്തതാണ് കിണര്‍ മലിനമാകാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."