HOME
DETAILS

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

  
September 28, 2024 | 6:39 AM

sidharthan-death-governor-stayed-the-decision

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നടപടി നേരിട്ട ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡീന്‍ ഡോ. എം.കെ.നാരായണന്‍, ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനായിരുന്ന അസി.പ്രൊഫസര്‍ ഡോ. ആര്‍.കാന്തനാഥന്‍ എന്നിവരെ തിരിച്ചെടുക്കാനുള്ള സര്‍വകലാശാല ഭരണസമിതിയുടെ തീരുമാനമാണ് ഗവര്‍ണര്‍ സ്റ്റേ ചെയ്തത്. വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ നോട്ടിസ് നല്‍കി. 

സിദ്ധാര്‍ഥന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഗവര്‍ണര്‍ നിയോഗിച്ച ഹൈക്കോടതി റിട്ട: ജസ്റ്റിസ് എ. ഹരിപ്രസാദിന്റെ റിപ്പോര്‍ട്ടില്‍ ഡീനും അസിസ്റ്റന്റ് വാര്‍ഡനും കുറ്റക്കാരാണെന്നും വകുപ്പുതല നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് മറികടന്നാണ് ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാന്‍ മാനേജിങ് കൗണ്‍സില്‍ നീക്കം നടത്തിയത്. ഇതേതുടര്‍ന്ന് ഭരണസമിതി യോഗത്തിന്റെ മിനിറ്റ്‌സ് ഗവര്‍ണര്‍ മരവിപ്പിച്ചു. ഇതോടെ ഇരുവരും സസ്‌പെന്‍ഷനില്‍ തുടരും.

സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ടുള്ള സിബിഐയുടെ അന്വേഷണം പോലും സ്വാധീനിക്കപ്പെട്ടതായി ആക്ഷേപം നിലനില്‍ക്കെയാണ് ഇപ്പോള്‍ ഉദ്യോഗസ്ഥന്മാരെ തിരിച്ചെടുക്കാനുള്ള യൂണിവേഴ്‌സിറ്റിയുടെ തീരുമാനം. എന്നാല്‍ വെറ്ററിനറി യൂണിവേഴ്‌സിറ്റി ഭരണസമിതിയുടെ തീരുമാനം അക്കാദമി സമൂഹത്തിന് തെറ്റായ സന്ദേശമാകും നല്‍കുക എന്നും, ഇത്തരം സംഭവങ്ങള്‍ ഭൂരിപക്ഷ വോട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കേണ്ടതല്ലെന്നും, യൂണിവേഴ്‌സിറ്റിയുടെ തീരുമാനം തടഞ്ഞ് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുവാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് ശിഹാബ് തങ്ങളുടെ ഉറൂസ് ദിനം; ശതാബ്ദി സമ്മേളനം വസന്തം സമ്മാനിച്ച മൂന്ന് സയ്യിദുമാരുടെ ഓർമകാലം

Kerala
  •  3 minutes ago
No Image

സമസ്ത നൂറാം വാർഷികം; ഗ്ലോബല്‍ എക്‌സ്‌പോ- നാളെ മുതൽ

samastha-centenary
  •  18 minutes ago
No Image

സമസ്ത ശതാബ്ദി: കുണിയ കാത്തിരിക്കുന്നു, മഹാകൂടിച്ചേരലിന്

organization
  •  23 minutes ago
No Image

ജനപ്രിയമാകാൻ പ്രീബജറ്റ് തന്ത്രം; അതിവേഗ റെയിൽ, വയനാടിന് കരുതൽ

Kerala
  •  31 minutes ago
No Image

പെട്ടിയില്‍ സസ്‌പെന്‍സ്! രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് സഭയില്‍ 

Kerala
  •  an hour ago
No Image

മുംബൈ പൊലിസെന്ന വ്യാജേന തട്ടിപ്പ് ശ്രമം: തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ വെർച്വൽ അറസ്റ്റ് ഭീഷണി; കേസെടുത്ത് പൊലിസ്

Kerala
  •  8 hours ago
No Image

ദേശീയ അംഗീകാരം: റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോയ്ക്ക് മൂന്നാം സ്ഥാനം

National
  •  8 hours ago
No Image

വിജിലൻസിനെ കണ്ടപ്പോൾ കൈക്കൂലിപ്പണം വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമം; ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ പിടിയിൽ

Kerala
  •  9 hours ago
No Image

കന്യാസ്ത്രീകള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതിന് പ്രത്യേക പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍; നടപടിക്രമങ്ങള്‍ ലളിതമാക്കും; ആനുകൂല്യം ലഭിക്കുക 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക്

Kerala
  •  9 hours ago
No Image

ആർടിഎയുടെ മിന്നൽ പരിഷ്കാരങ്ങൾ വിജയം: ദുബൈയിൽ ഗതാഗതക്കുരുക്ക് കുറയും; യാത്രാസമയത്തിൽ വലിയ കുറവ്

uae
  •  9 hours ago