നെഹ്‌റു യുവ കേന്ദ്ര നല്‍കുന്ന യൂത്ത് ക്ലബ്ബ് അവാര്‍ഡിന് അപേക്ഷിക്കാം
പാലക്കാട്: കഴിഞ്ഞ വര്‍ഷം (2016-17) മികച്ച പ്രവര്‍ത്തനം നടത്തിയ യൂത്ത് ക്ലബ്ബിന് നെഹ്‌റു യുവ കേന്ദ്ര ജില്ലാ-സംസ്ഥാന-ദേശീയ തലത്തില്‍ അവാര്‍ഡ് നല്‍കുന്നു.ജില്ലാതല അവാര്‍ഡിന് നെഹ്‌റു യുവകേന്ദ്രത്തില്‍ അഫിലിയെറ്റ് ചെയ്ത് രജിസ്‌ട്രേഷന്‍ പുതുക്കിയ സംഘടനകളില്‍ നിന്നും നിശ്ചിത ഫോമില്‍ അപേക്ഷ ക്ഷണിച്ചു. കായിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ , കുടുംബക്ഷേമം, ശുചീകരണം, നൈപുണ്യ പരിശീലനം, സ്ത്രീ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം, ദേശീയ- അന്തര്‍ദേശീയ ദിനാചരണങ്ങള്‍, ബോധവത്കരണം തുടങ്ങിയ മേഖലകളില്‍ 2016 ഏപ്രില്‍ ഒന്ന് മുതല്‍ 2017 മാര്‍ച്ച് 31 വരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍, വിശദമായ കണക്കുകള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്തിട്ടുള്ള അപേക്ഷകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നിര്‍ണയിക്കുക. ജില്ലാതല അവാര്‍ഡിനുള്ള അപേക്ഷ ഓഗസ്റ്റ് 10 വരെ സ്വീകരിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ച സംഘടനകള്‍ ഈ വര്‍ഷം അപേക്ഷിക്കാന്‍ അര്‍ഹരല്ല. വിശദവിവരവും അപേക്ഷാ ഫോമും നേഹ്‌റു യുവ കേന്ദ്ര ഓഫീസില്‍ ലഭിക്കും. 0491 2505024.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."