അലനല്ലൂര്‍ പുത്തൂര്‍ റോഡില്‍ ഗതാഗതം ദുഷ്‌കരമാവുന്നു
മണ്ണാര്‍ക്കാട്: അലനല്ലൂര്‍ പാക്കത്ത് കുളമ്പ് പുത്തൂര്‍ റോഡില്‍ ഗതാഗതം ദുഷ്‌കരമാവുന്നു. കാലങ്ങളായി റോഡ് അറ്റകുറ്റപണി നടത്താത്തതാണ് റോഡിന്റെ തകര്‍ച്ചക്ക് കാരണമാവുന്നത്. 6 വര്‍ഷം മുമ്പ് പൊതുമരാമത്ത് ഏറ്റെടുത്ത റോഡ് നാളിതുവരെയായി നവീകരണ പ്രവര്‍ത്തിക്കള്‍ ഒന്നും നടന്നിട്ടില്ല.അലനല്ലൂരില്‍ നിന്ന് തുടങ്ങുന്ന ഒന്നര കിലോമീറ്ററോളം ദൂരമുള്ള റോഡാണ് ഏറെ തകര്‍ന്നിരിക്കുന്നത്. അലനല്ലൂരില്‍ നിന്ന് നാട്ടുകല്‍, കരിങ്കല്ലത്താണി എന്നിവിടങ്ങളിലേക്ക് വളരെ എളുപ്പത്തില്‍ എത്താവുന്ന റോഡാണിത്. കൂടാതെ നാട്ടുകല്‍ പൊലീസ് സ്റ്റേഷന്‍, പെരിന്തല്‍മണ്ണയിലെ ആസ്പത്രികളിലേക്കുമുളള എളുപ്പവഴി കൂടിയാണിത്. സംസ്ഥാന പാതയായ മണ്ണാര്‍ക്കാട് മേലാറ്റൂര്‍ റോഡിലെ അലനല്ലൂരില്‍ നിന്നും ദേശീയ പാത 966 ആയ മണ്ണാര്‍ക്കാട് പെരിന്തല്‍മണ്ണ റോഡിലെ നാട്ടുകല്‍ ആസ്പത്രിയില്‍ എത്തിച്ചേരുന്ന ഈ ബൈപ്പാസ് റോഡില്‍ നാലു സ്വകാര്യ ബസുകളടക്കം നിരവധി വാഹനങ്ങള്‍ ദിനംപ്രതി സര്‍വ്വീസ് നടത്തുന്നുണ്ട്. പാലക്കാട് ജില്ലയിലെ അലനല്ലൂരും, തച്ചനാട്ടുകരയും മധ്യത്തില്‍ മലപ്പുറം ജില്ലയിലെ താഴെക്കോട് ഗ്രാഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡുകുടിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."